Flash News

6/recent/ticker-posts

കമ്മ്യൂണിസ്റ്റ് സർക്കാരുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് സമസ്ത നേതാവ് പൂക്കോട്ടൂർ

Views


കമ്മ്യൂണിസ്റ്റ് സർക്കാരുമായി സഹകരിക്കുന്നതിൽ തെറ്റൊന്നുമില്ലെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സമസ്ത ലീഗിൽ നിന്ന് അകലുകയും ഇടതുപക്ഷവുമായി കൂടുതൽ ചേരുകയും ചെയ്യുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വീഡിയോയും പുറത്തുവന്നിരിക്കുന്നത്


ആനുകൂല്യങ്ങൾ നേടിയെടുക്കാൻ തന്ത്രപരമായ സമീപനമാണ് സ്വീകരിക്കേണ്ടത്. ഇടത് സർക്കാറിനോട് വിദ്വേഷ സമീപനം സ്വീകരിക്കേണ്ടതില്ലെന്നും പൂക്കോട്ടൂർ അഭിപ്രായപ്പെട്ടു. സമസ്ത കേരള സർക്കാരുമായി സഹകരിക്കുന്നുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയിലുള്ള ദൈവ വിശ്വാസികളുണ്ട് അവരെ മാറ്റിനിർത്താൻ കഴിയില്ല. വ്യത്യസ്ഥ സാഹചര്യത്തിൽ ഇടതിനോടൊപ്പം നിൽക്കുന്നവരാണ് അവരൊക്കെ' പൂക്കോട്ടൂർ പറയുന്നു.

സമസ്തക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി തൊട്ടുകൂടായ്മയില്ല. വിശ്വാസികളായവർ സിപിഎമ്മുമായി സഹകരിക്കുന്നുണ്ടെന്നും പൂക്കോട്ടൂർ പറയുന്നു.
 



Post a Comment

0 Comments