Flash News

6/recent/ticker-posts

എ ആർ നഗർ സ്വദേശി സഊദിയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

Views
തിരൂരങ്ങാടി: എആർ നഗർ ഇരുമ്പുചോല സ്വദേശി സൗദിയിലെ ജിസാനിൽ ഹൃദയാഘാതം മൂലം മരിച്ചു. പരേതരായ ചോലക്കൻ ബീരാൻ- പാത്തുമ്മ കുട്ടി എന്നിവരുടെ മകൻ അബ്ദുന്നാസർ (52) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് താമസസ്ഥലത്തുവെച്ച് ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു.

ജിസാനിനടുത്ത് അദാഇയിൽ കടയിൽ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം സബിയ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ഭാര്യ: ഹാജറ. മക്കൾ: ലബീബ, ലുബ്ന, ലാസിം, ലമീഹ്, ലുതൈഫ്. മരുമകൻ: സിയാദ് വെന്നിയുർ. മരണാനന്തര നടപടിക്രമങ്ങൾ കെ.എം.സി.സി നേതാവ് ഹാരിസ് കല്ലായിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.



Post a Comment

0 Comments