പാണക്കാട്പ്പ : സമസ്ത വൈസ് പ്രസിഡന്റും എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന പരേതനായ പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ ഭാര്യയും കോഴിക്കോട് മുന്‍ വലിയ ഖാദി പരേതനായ അഹമ്മദ് ശിഹാബുദ്ദീന് ഇമ്പിച്ചിക്കോയ തങ്ങളുടെ മകളുമായ ഖദീജ ജാസ്മിന് (മുല്ല ബീവി - 75) നിര്യാതയായി. ശനിയാഴ്ച വൈകീട്ട് എട്ടരയോടെ പി.എം.എസ്.എ മെമ്മോറിയല്‍ മലപ്പുറം ജില്ല സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം.
മുന്‍ വഖഫ് ബോര്‍ഡ് ചെയര്മാന് റഷീദലി ശിഹാബ് തങ്ങള്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങള്‍, ബുഷ്റ ബീവി, ഹസീന ബീവി, സാലിഹ ബീവി, സുമയ്യ ബീവി എന്നിവര്‍ മക്കളാണ്.
സഹോദരങ്ങള്‍: അബ്ദുല്ലക്കോയ തങ്ങള്‍, മുഹമ്മദ് ഹുസൈന് ശിഹാബ് തങ്ങള്‍, ജാഫര്‍ ശിഹാബ് തങ്ങള്‍, ഫസല്‍ ശിഹാബ് തങ്ങള്‍, ശരീഫ ബീവി, വസീമ ബീവി, പരേതനായ കോഴിക്കോട് വലിയ ഖാദി മുഹ്സിന് ശിഹാബ് തങ്ങള്‍. മയ്യത്ത് നമസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് പാണക്കാട് ജുമാമസ്ജിദില്‍.
0 Comments