Flash News

6/recent/ticker-posts

ലോകത്തെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമെന്ന പദവി ദുബായ്ക്ക്

Views
ദുബായ്: ലോകത്തെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമെന്ന ബഹുമതി ദുബായ്ക്ക് സ്വന്തം. യുകെ ആസ്ഥാനമായുള്ള ഗ്ലോബല്‍ ട്രാവല്‍ ഡാറ്റ പ്രൊവൈഡര്‍ ഒഎജിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഡിസംബറില്‍ മാത്രം 3.542 ദശലക്ഷം സീറ്റുകളാണ് ദുബായ് നല്‍കിയതെന്ന് ഒഎജി കണക്കുകള്‍ വ്യക്തമാക്കുന്നു

2021 ആദ്യ പകുതിയില്‍ ഒരു കോടി ആറുലക്ഷം യാത്രക്കാരാണ് ദുബായ് വഴി സഞ്ചരിച്ചത്. വര്‍ഷാവസാനത്തോടെ 28.9 മില്യണ്‍ യാത്രക്കാരാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒഎജി ഡാറ്റ അനുസരിച്ച്, പാരീസ് ചാള്‍സ് ഡി ഗല്ലെ (22.8 ലക്ഷം), ഇസ്താംബൂള്‍ (20.9 ലക്ഷം), ഫ്രാങ്ക്ഫര്‍ട്ട് (20.4 ലക്ഷം), ദോഹ (17.65 ലക്ഷം), മഡ്രിഡ് (15.1 ലക്ഷം), ന്യൂയോര്‍ക്ക് ജെഎഫ് കെന്നഡി (13.30 ലക്ഷം), മിയാമി (11.2 ലക്ഷം) എന്നിങ്ങനെയാണ് മറ്റ് രാജ്യാന്തര വിമാനത്താവളത്തിലെ കണക്കുകള്‍.


Post a Comment

0 Comments