Flash News

6/recent/ticker-posts

വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റുകളിൽ പരാതി* *ഉണ്ടെങ്കിൽ ആരെ സമീപിക്കണം ?

Views

 വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റുകളിൽ പരാതി*   *ഉണ്ടെങ്കിൽ ആരെ സമീപിക്കണം ?

 വില്ലേജ് ഓഫീസർ അനുവദിക്കുന്ന എല്ലാ സാക്ഷ്യപത്രങ്ങൾക്കും 
( സർട്ടിഫിക്കറ്റ് ) അപ്പീൽ അധികാരിയായി തഹസിൽദാരും, തഹസിൽദാർ അനുവദിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അപ്പീൽ അധികാരി RDO യും ആണ്.  ( SC/ST caste Certificate excluded )

 പരാതി കൊടുത്തതിനു ശേഷം സർട്ടിഫിക്കറ്റുമായി  ബന്ധപ്പെട്ട് മേൽ പറഞ്ഞ അധികാരികൾ എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.

 അപ്പീൽ എങ്ങനെയാണു ഫയൽ ചെയ്യേണ്ടത്?

നിശ്ചിത മാതൃകയിലുള്ള അപേക്ഷയിൽ 50 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ചിരിക്കേണ്ടതും,  പരാതിക്ക് ആധാരമായ സർട്ടിഫിക്കറ്റിന്റെ പകർപ്പ് അടക്കം ചെയ്യേണ്ടതുമാണ്.

 അപ്പീൽ ലഭിച്ച തീയതി മുതൽ പരമാവധി 15 പ്രവൃത്തി ദിവസങ്ങൾക്കകം തീരുമാനമുണ്ടാകും.
  അല്ലെങ്കിൽ തിരസ്കരിച്ചതിനു* ശേഷം 30 ദിവസങ്ങൾക്കകം അപ്പീൽ അധികാരിക്ക് സമർപ്പിക്കേണ്ടതാണ്.

 തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ്  നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.




Post a Comment

0 Comments