Flash News

6/recent/ticker-posts

ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് അംഗീകരിക്കാനാകില്ലെന്ന് വനിതാ ലീഗ്

Views
കോഴിക്കോട്: സ്റ്റുഡന്റ്‌സ് പോലീസിൽ ഹിജാബും സ്‌കാർഫും അനുവദിക്കാനാകില്ലെന്ന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് അംഗീകരിക്കാനാകില്ലെന്ന് മുസ്ലിം ലീഗിന്റെ വനിതകളുടെ വിഭാഗമായ വനിതാ ലീഗ്. മതവിശ്വാസ പ്രകാരമുള്ള വസ്ത്രങ്ങൾ വേണമെന്നാണ് മുസ്ലിം ലീഗിന്റെ വനിതാ വിഭാഗമായ വനിതാ ലീഗിന്റെ പ്രസിഡന്റ് സുഹ്‌റ മമ്പാട് പ്രതികരിച്ചത്. 
ഗ്രേസ് മാർക്കും മറ്റും ലഭിക്കുന്ന എസ് പി സിയിൽ മതത്തിന്റെ വേഷങ്ങൾ അനുവദിക്കാത്തത് മൗലികാവകാശത്തിന്റെ ലംഘനമാണെന്ന വിചിത്രവാദവും മുസ്ലിം ലീഗിന്റെ വനിതാ വിഭാഗമായ വനിതാ ലീഗിന്റെ പ്രസിഡന്റ് പറഞ്ഞു. നേരത്തെ എസ് പി സി യൂണിഫോമിൽ ഹിജാബും ഫുൾ സ്ലീവും അനുവദിക്കണമെന്ന ആവശ്യം സർക്കാർ തള്ളിയിരുന്നു. ജെൻഡർ ന്യൂട്രൽ യൂണിഫോമാണ് നിലവിലുള്ളതെന്ന് സർക്കാർ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനെ എതിർത്താണ് മുസ്ലിം ലീഗ് രംഗത്തുവന്നിരിക്കുന്നത്


Post a Comment

0 Comments