Flash News

6/recent/ticker-posts

കെ. പി വഹീദക്കും അടിയാട്ടിൽ റസാഖ് മാസ്റ്റര്‍ക്കും കൽപകഞ്ചേരി പഞ്ചായത്ത് കെ. എം. സി. സി യുടെ സ്നേഹ വിരുന്ന്

Views

ദുബൈ: സന്ദര്‍ശനാർത്ഥം യു. എ. ഇ ലെത്തിയ മലപ്പുറം ജില്ലാ വനിതാ ലീഗ് വൈസ് പ്രസിഡന്റും കൽപകഞ്ചേരി പഞ്ചായത്ത് ബോര്‍ഡ് പ്രസിഡണ്ടുമായ കെ. പി വഹീദക്കും തിരൂർ മണ്ഡലം കർഷക സംഘം ജനറൽ സെക്രട്ടറി അടിയാട്ടിൽ റസാഖ് മാസ്റ്റര്‍ക്കും ദുബൈ കെ. എം. സി. സി കൽപകഞ്ചേരി പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി.

ചടങ്ങില്‍ തിരൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി. സൈതലവി മാസ്റ്റർ ദുബൈ കെ. എം. സി. സി വനിതാ വിംഗ് പ്രസിഡന്റ് സഫിയ മുയ്തീൻ ദുബൈ കെ. എം. സി. സി മലപ്പുറം ജില്ലാ ട്രഷറർ സിദ്ധീഖ് കാലൊടി ദുബൈ കെ. എം. സി. സി തിരൂർ മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം കുട്ടി പറവന്നൂർ മണ്ഡലം വൈസ് പ്രസിഡന്റ് ഹൈദർ എം. ടി. കെ. എം. സി. സി വനിതാ വിംഗ് ഭാരവാഹികളായ മിന്നത്ത് അൻവർ അമീൻ, നസീമ അസ്ലം, സബീല നൗഷാദ് UAE  കെ. എം. സി. സി കൽപകഞ്ചേരി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അമീർഷ ബാബു കൽപകഞ്ചേരി പഞ്ചായത്ത് എക്സിക്യൂട്ടീവ് അംഗങ്ങളായ തൈക്കാടൻ അബ്ദുൽ മജീദ്, നൗഷാദ് തൈക്കാടൻ* എന്നിവർ സംബന്ധിച്ചു.


Post a Comment

0 Comments