Flash News

6/recent/ticker-posts

കാറിനകത്ത് ചാവി പെട്ടു;**തുണയായ് എത്തിയ വൈറ്റ് ഗാർഡിന്റെ കർമ്മം പ്രശംസനീയം

Views
പാണക്കാട്: പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ ഭാര്യ മുല്ല ബീവിയുടെ വിയോഗ വാർത്തയറിഞ്ഞ് എത്തിയ ഒരാളുടെ കാറിന്റെ ചാവി കാറിനുള്ളിൽ പെട്ട് കാറിന്റെ ഡോറുകൾ ലോക്കായ അവസരത്തിൽ വൈറ്റ് ഗാർഡ് പ്രവർത്തകരെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കാറിന്റെ ഡോറുകൾ തുറന്നു.
      കേരളമണ്ണിൽ കാരുണ്യത്തിന്റെ വെള്ളിവെളിച്ചം കാണിച്ച്  ജാതി മത ദേശ ഭാഷ വേഷ വ്യത്യാസമില്ലാതെ നാടുനീളെ ഓടി നടന്ന ഇളം പച്ച ടീ ഷർട്ടണിഞ്ഞ ചുണ കുട്ടൻമാരെ കാണാത്തവരായി ആരുമില്ല. പ്രളയത്തിലും കാേവിഡ് മഹാമാരിയിലും മരുന്നും ഭക്ഷണവും വെള്ളവും വസ്ത്രവുമായി യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡ് യുവാക്കൾ രാവും പകലും ഊണും ഉറക്കവുമൊഴിച്ച് സഹജീവിക്കായി ജീവിതം ഉഴിഞ്ഞ് വെച്ചവരാണ്.

Video👇


   അത്തരം കാര്യങ്ങളിൽ പെട്ട ഒരേടാണ് കഴിഞ്ഞ ദിവസം ഉമറലി ശിഹാബ് തങ്ങളുടെ ഭാര്യ മുല്ല ബീവി മരണപ്പെട്ടപ്പോൾ അരങ്ങേറിയത്. മരണ വീട്ടിലേക്ക് കാറിലെത്തിയ ഒരാളുടെ കാറിന്റെ ചാവി കാറിനകത്ത് വെച്ച് പുറത്തിറങ്ങുകയും ഡോറുകൾ ലോക്കാകുകയും ചെയ്തു. ഈ അവസരത്തിൽ വെെറ്റ് ഗാർഡ് യുവാക്കളെത്തുകയും ഇൻസുലേഷൻ ടാപ്പുപയോഗിച്ചും മറ്റും ഏറെ നേരം പരിശ്രമിച്ചു. ഒടുവിൽ ഒരു സ്കെയിൽ ഉപയോഗിച്ച് അവർ ഡോർ തുറന്നത് കർമ്മ വീഥിയിൽ പൊൻതൂവലായി. കഠിന പരിശ്രമത്തിനിടയിലും നർമ്മം കലർന്ന സംസാരത്തിലൂടെ ഹൃദയത്തിലെ വൈറ്റ് ഗാർഡെന്ന പ്രകാശം പുറത്തേക്ക് പ്രവഹിച്ചു.


Post a Comment

0 Comments