Flash News

6/recent/ticker-posts

നിയന്ത്രണങ്ങള്‍ ഫലപ്രദമാണോയെന്ന് വിലയിരുത്തുംകോവിഡ് അവലോകനയോഗം ഇന്ന്

Views


തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കോവിഡ് അവലോകനയോഗം ചേരും.

കഴിഞ്ഞ അവലോകന യോഗത്തിനു ശേഷം നടപ്പാക്കിയ പുതിയ നിയന്ത്രണങ്ങള്‍ ഫലപ്രദമാണോയെന്ന് യോഗം വിലയിരുത്തും. ചികിത്സയ്ക്കായി അമേരിക്കയിലുള്ള മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴി യോഗത്തില്‍ പങ്കെടുക്കും.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. കഴിഞ്ഞ നാല് ദിവസമായി നാല്പത്തിനായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മാത്രം 45,499 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 44.88 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.

നിലവിലെ സാഹചര്യത്തെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ടിപിആര്‍ അടിസ്ഥനത്തിലുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കി ആശുപത്രിയിലെ രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ അവലോകന യോഗമാണ് ഇന്ന് നടക്കുന്നത്.

പുതിയ നിയന്ത്രണങ്ങള്‍ക്ക് ശാസ്ത്രീയ പിന്‍ബലമില്ലെന്ന വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. എന്നാലും മാറ്റങ്ങള്‍ക്കോ പുതിയ നിയന്ത്രണങ്ങള്‍ക്കോ സാധ്യതയില്ല. സംസ്ഥാനത്തെ ഞായര്‍ നിയന്ത്രങ്ങളോട് ജനങ്ങള്‍ സഹകരിക്കുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്.



Post a Comment

0 Comments