Flash News

6/recent/ticker-posts

സർക്കാർ ജീവനക്കാരും അധ്യാപകരുംബുധനാഴ്ചകളിൽ ഖാദിധരിക്കണമെന്ന് ഉത്തരവ്

Views
സർക്കാർ ജീവനക്കാരും അധ്യാപകരുംബുധനാഴ്ചകളിൽ ഖാദിധരിക്കണമെന്ന് ഉത്തരവ്

തിരുവനന്തപുരം : സർക്കാർ, പൊതുമേഖലസ്ഥാപനങ്ങളിലെജീവനക്കാരുംഅധ്യാപകരും ബുധനാഴ്ചകളിൽ ഖാദി/കൈത്തറിവസ്ത്രംധരിക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. കോവിഡ് വ്യാപനത്തെ തുടർന്ന് കൈത്തറി–ഖാദി മേഖല പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് നടപടി. സർക്കാർ, അർധസർക്കാർ ജീവനക്കാർ, അധ്യാപകർ, അനധ്യാപകർ,പൊതുമേഖലാ സ്ഥാപനങ്ങളിലെജീവനക്കാർ‌ തുടങ്ങിയവരാണ് ഇത്തരം വസ്ത്രങ്ങൾ ധരിക്കേണ്ടത്. സർക്കാർ സ്ഥാപനങ്ങൾക്ക് ആവശ്യമുള്ളകൈത്തറി–ഖാദിഉൽപ്പന്നങ്ങൾവാങ്ങുന്നതിന്നടപടിസ്വീകരിക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.

മുതിര്‍ന്ന സിപിഎം നേതാവ് പി.ജയരാജന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിതനായതിനു പിന്നാലെയാണ് പുതിയ ഉത്തരവ്. സര്‍ക്കാര്‍ ജീവനക്കാരെ ഖാദി/കൈത്തറി വസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രേരിപ്പിക്കുമെന്നു വ്യവസായ മന്ത്രി പി.രാജീവ് കഴിഞ്ഞവര്‍ഷംനിയമസഭയില്‍പറഞ്ഞിരുന്നു.മേഖലയുടെഉന്നമനത്തിനായിഎംഎല്‍എമാരും ബുധനാഴ്ചകളില്‍ ഖാദി/കൈത്തറി വസ്ത്രം ധരിക്കണമെന്ന് പി.രാജീവ് ആശ്യപ്പെട്ടു. സര്‍ക്കാര്‍ വകുപ്പുകള്‍ ഒരു നിശ്ചിത ശതമാനം ഖാദി/കൈത്തറി വസ്ത്രങ്ങള്‍ വാങ്ങുന്നതായി ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. മുമ്പ് ശനിയാഴ്ചകളില്‍ ഖാദി/കൈത്തറി വസ്ത്രം ധരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുംഫലമുണ്ടായിരുന്നില്ല.


Post a Comment

0 Comments