Flash News

6/recent/ticker-posts

എയര്‍ ബബ്ള്‍ കരാറായി ; സഊദിയ കരിപ്പൂരിലേക്ക് പറക്കില്ല

Views


സഊദിയ പിന്മാറുന്നതോടെ മലബാറിലുളളവര്‍ക്ക് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും തന്നെയാകും ആശ്രയം. ചിലപ്പോള്‍ ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും സര്‍വീസിന് അനുമതി ലഭിച്ചേക്കുമെന്ന് വിവരമുണ്ട് . കരിപ്പൂരില്‍ ലാന്‍ഡിംഗ് പെര്‍മിഷന്‍ കിട്ടിയാല്‍ ഉടന്‍ സര്‍വീസിന് ഒരുക്കമാണെന്നും സഊദിയയുടെ ട്രാവല്‍ ഏജന്റ് കൂടിയായ റവാബി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പ്രതിനിധി അബ്ദുള്‍സത്താര്‍ ഇരിക്കൂര്‍ ‘ചന്ദ്രിക’ യോട് പറഞ്ഞു.

റിയാദ് : ഇന്ത്യയും സഊദിയും തമ്മിലുള്ള എയര്‍ ബബ്ള്‍ കരാര്‍ ഇന്നലെ മുതല്‍ പ്രാബല്യത്തിലായതോടെ സര്‍വീസുകള്‍ എങ്ങിനെയെന്ന ആശങ്കയിലാണ് സഊദിയിലെ പ്രവാസി സമൂഹം. കരാര്‍ പ്രകാരം സര്‍വീസ് നടത്തുന്ന കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളില്‍ ഒന്നായ കരിപ്പൂരിലേക്ക് സഊദിയയുടെ സര്‍വീസ് ഉണ്ടാവില്ലെന്ന് ഏതാണ്ടുറപ്പായി. ഇരു രാജ്യത്തെയും ദേശീയ വിമാന കമ്പനികളായ എയര്‍ ഇന്ത്യയും സഊദി എയര്‍ ലൈന്‍സും സര്‍വീസിനൊരുങ്ങുമ്പോള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ വിലക്കുള്ളതാണ് സഊദിയയുടെ സര്‍വീസ് നഷ്ടപ്പെടാന്‍ കാരണമാകുന്നത്. കേരള സെക്ടറില്‍ സഊദി എയര്‍ലൈന്‍സിന്റെ ചെറിയ വിമാനങ്ങള്‍ ലഭ്യമല്ലെന്നും വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചാല്‍ മാത്രമേ കരിപ്പൂരിലേക്ക് ഷെഡ്യൂള്‍ ഉണ്ടാവുകയുള്ളൂവെന്നും ബന്ധപ്പെട്ടവര്‍ സൂചന നല്‍കി .

ഇതോടെ കൊച്ചിയിലേക്ക് മാത്രമായി സഊദിയയുടെ സര്‍വീസ് ഒതുങ്ങുമ്പോള്‍ ഫലത്തില്‍ എയര്‍ ബബ്ള്‍ കരാര്‍ മലബാറിന് ഉപകാരപ്പെടില്ലെന്നാണ് സഊദിയിലെ മലബാറില്‍ നിന്നുള്ള പ്രവാസികളുടെ പക്ഷം. ഇതുമൂലം ലഭിക്കേണ്ട അധിക സര്‍വീസ് മലബാറിന് നഷ്ടപെടുന്നതോടെ കരാര്‍ മൂലം ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള മലബാറുകാര്‍ക്ക് അവഗണന തന്നെയാണ് ഫലം. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള അനുമതി നല്കാന്‍ ഡി ജി സി എ മുന്നോട്ട് വരണമെന്നാണ് പ്രവാസികളുടെ ആവശ്യം. വരും ദിവസങ്ങളില്‍ നടക്കുന്ന പരിശോധന പൂര്‍ത്തിയാക്കി പ്രവാസികളുടെ ദുരിതത്തിന് അറുതി വരുത്തണമെന്ന് സഊദി കെഎംസിസി അടക്കമുള്ള പ്രവാസി സംഘടനകളും ആവശ്യമുന്നയിച്ചിട്ടുണ്ട്.

സഊദിയ പിന്മാറുന്നതോടെ മലബാറിലുളളവര്‍ക്ക് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും തന്നെയാകും ആശ്രയം. ചിലപ്പോള്‍ ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും സര്‍വീസിന് അനുമതി ലഭിച്ചേക്കുമെന്ന് വിവരമുണ്ട് . കരിപ്പൂരില്‍ ലാന്‍ഡിംഗ് പെര്‍മിഷന്‍ കിട്ടിയാല്‍ ഉടന്‍ സര്‍വീസിന് ഒരുക്കമാണെന്നും സഊദിയയുടെ ട്രാവല്‍ ഏജന്റ് കൂടിയായ റവാബി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പ്രതിനിധി അബ്ദുള്‍സത്താര്‍ ഇരിക്കൂര്‍ ‘ചന്ദ്രിക’ യോട് പറഞ്ഞു.

കരാറിന്റെ ഭാഗമായി കോഴിക്കോടും കൊച്ചിയും ഉള്‍പ്പടെ ഇന്ത്യയിലെ എട്ട് വിമാനത്താവളങ്ങളിലേക്ക് സഊദിയിലെ വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസ് ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദ് വ്യക്തമാക്കിയിരുന്നു . കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവെച്ച സാധാരണ ഗതിയിലുള്ള സര്‍വീസിന് ബദല്‍ സംവിധാനം എന്ന നിലയിലാണ് എയര്‍ ബബ്ള്‍ കരാര്‍ പ്രകാരമുള്ള സര്‍വീസുകള്‍ നടത്തുക. കോഴിക്കോടും കൊച്ചിയും കൂടാതെ മുംബൈ, ഡല്‍ഹി, ചെന്നൈ, ബാംഗ്ലൂര്‍ ഹൈദരാബാദ്,ലക്‌നോ തുടങ്ങിയ ഇന്ത്യയിലെ എട്ട് വിമാനത്താവളങ്ങളിലേക്കാണ് കരാര്‍ പ്രകാരമുള്ള സര്‍വീസുകള്‍ . ഇന്ത്യയില്‍നിന്ന് റിയാദ്, ജിദ്ദ, ദമാം, മദീന തുടങ്ങിയ വിമാനത്താവളങ്ങളിലേക്കായിരിക്കും വിമാനങ്ങള്‍ പറക്കുക . എത്ര സര്‍വീസുകളാണ് നടത്തുകയെന്നതിനെ കുറിച്ച് ഇരു രാജ്യങ്ങളിലെയും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് അന്തിമ തീരുമാനമെടുക്കയെന്നാണ് അംബാസഡര്‍ അറിയിച്ചത് .

 



Post a Comment

0 Comments