Flash News

6/recent/ticker-posts

ആലപ്പുഴ രാഷ്ട്രീയ കൊലപാതകം; വരും ദിവസങ്ങളില്‍പ്രതിഷേധങ്ങള്‍ക്ക് സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്

Views
ആലപ്പുഴ ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ സംഘര്‍ഷ സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്.

നാളെ 140 സ്ഥലങ്ങളില്‍ പ്രക്ഷോഭ പരിപാടികള്‍ നടക്കാന്‍സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തുടനീളം ജാഗ്രത പുലര്‍ത്താന്‍ പോലീസിന് ഡിജിപി അനില്‍കാന്ത് നിര്‍ദേശംനല്‍കി.ആര്‍എസ്‌എസ്, എസ്ഡിപിഐ സ്വാധീന പ്രദേശങ്ങളില്‍ ജാഗ്രത പുലര്‍ത്താനാണ് നിര്‍ദേശം.

ഇന്നലെ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതല പൊലീസ് യോഗത്തിലും ഇക്കാര്യം ചര്‍ച്ചയായിരുന്നു. ആലപ്പുഴയിലെകൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഇനിയും സംഘര്‍ഷങ്ങള്‍ ഉണ്ടാവരുതെന്ന്മുഖ്യമന്ത്രിയും ഇന്നലെ യോഗത്തില്‍ പറഞ്ഞിരുന്നു.അതേസമയം ഇതുവരെ ഒരു സംഘടനയും വരും ദിവസങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ ഔദ്യോഗികമായിപ്രഖ്യാപിച്ചിട്ടില്ല.പക്ഷെപലസംഘടനകളും ഇത്തരത്തില്‍ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. പരസ്പരമുള്ള സ്വാധീന മേഖലകളില്‍ ഇത്തരത്തിലുള്ള പ്രതിഷേധ മാര്‍ച്ചുകള്‍സംഘടിപ്പിക്കുകയാണെങ്കില്‍ അത് സംഘര്‍ഷത്തിലേക്ക്നീങ്ങാനുള്ളസാധ്യതമുന്നില്‍കണ്ടാണ് ജാഗ്രതാ നിര്‍ദ്ദേശം.


Post a Comment

1 Comments

  1. ഔദ്യോഗികമായി പ്രഖ്യാപിക്കാതെയും ലോക്കൽ പോലീസ് സ്റ്റേഷനിൽ നിന്നും മുൻകൂട്ടി അനുവാദം വാങ്ങാതെയും എങ്ങനെയാണ് പൊതുസ്ഥലങ്ങളിൽ പ്രതിഷേധപ്പരിപാടികൾ നടത്തുക ?. അങ്ങനെയൊക്കെ നടക്കുമോ ?.

    ReplyDelete