Flash News

6/recent/ticker-posts

നടുറോഡിൽ വാഹനങ്ങൾ കത്തുന്നു...!ഈ നിസാര ജീവി ഇത്ര അപകടകാരിയോ...?!

Views
ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾ കത്തിയെരിയുന്ന വാർത്ത തുടർക്കഥയാകുകയാണ്. വാഹനം കത്താനുണ്ടായ കാരണത്തെ ഇതുവരെ ആരും കണ്ടെത്തിയിരുന്നില്ല. എന്നാൽ, ദീർഘകാലം വിദേശത്തും സ്വദേശത്തുമായി വർക്ക്ഷോപ്പിൽ മെക്കാനിക്ക് ജോലി ചെയ്ത് വരുന്ന മുഹമ്മദ് ഷക്കീൽ പോപ്പുലർ ന്യൂസിന്‌ നൽകിയ വിലപ്പെട്ട വാക്കുകളിലേക്ക് ജനങ്ങളോടെന്ന പോലെ സർക്കാറിന്റെയും ശ്രദ്ധ അത്യന്താപേക്ഷിതമാണ്.
          ഇന്നലെ രാവിലെ (07/01/2022) 9:00 മണിക്ക് മലപ്പുറം വളാഞ്ചേരി ദേശീയ പാത 66 ൽ വളാഞ്ചേരി പൈങ്കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. പുക ഉയർന്ന ഉടനെ കാറിലെ യാത്രക്കാർ ഇറങ്ങിയതിനാൽ രക്ഷപ്പെട്ടു. ഇതിന്റെ തലേ ദിവസമായ വ്യാഴാഴ്ച (06/01/2022) വൈറ്റിലയിൽ മെട്രോ പാലത്തിന് താഴെ ഓടിക്കൊണ്ടിരുന്ന ഒരു വാഹനം നിന്ന നിൽപിൽ കത്തിയെരിയുന്ന ദൃശ്യം  സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

വിഡിയോ👇


 പൊലീസിനും അവിടെ കൂടിയ ജന സമൂഹത്തിനും നോക്കി നിൽക്കാനല്ലാതെ ഒന്നിനും കഴിഞ്ഞില്ല.! കഴിഞ്ഞ ആഴ്ച മലപ്പുറം ചെമ്മൻകടവിൽ നിർത്തിയിട്ട കാർ കത്തി നശിച്ച സംഭവം പോപ്പുലർ ന്യൂസിൽ പ്രസിദ്ധീകരിച്ചിരുന്നു.ഇങ്ങനെ സംസ്ഥാനത്തുടനീളം വാഹനങ്ങൾ കത്തിയെരിയുകയാണ്. ഇതിന്റെ കാരണങ്ങളെ  ചികഞ്ഞന്വേഷിക്കാൻ ഇതുവരെയാരും മുന്നോട്ട് വന്നിട്ടില്ല എന്നതാണ് ഖേദകരം. എന്നാൽ, മെക്കാനിക്ക് മേഖലയിൽ പതിനെട്ട് വർഷത്തെ പരിചയ സമ്പത്തുള്ള ഷക്കീലിന്റെയും സഹപ്രവർത്തകരുടെയും കണ്ടെത്തലുകളിൽ വാഹനങ്ങൾ കത്തി നശിക്കാൻ പ്രധാന കാരണം ഒരു തരം വണ്ട് അഥവാ ചെള്ള് ആണ്. ഇത് കൗതുകം തോന്നിക്കുന്ന ഒരു വാർത്ത തന്നെയാണെങ്കിലും ഏറെ അപകടം നിറഞ്ഞതുകൂടിയാണ്.
        പെട്രോൾ ലീക്കായി കൊണ്ടിരിക്കുന്ന പ്രശ്നത്തിന്റെ പേരിൽ  ആഴ്ചയിൽ കുറഞ്ഞത് അഞ്ച് വാഹനമെങ്കിലും
വർക്ക് ഷോപ്പുകളിൽ എത്തുന്നതായി അവിടെത്തെ ജീവനക്കാർ പറയുന്നു. പെട്രോൾ ലീക്കിനെ തുടർന്ന് വരുന്നവരിൽ ഇവർ നിരീക്ഷിച്ചപ്പോൾ പെട്രോൾ പൈപ്പിൽ ചെറിയ ദ്വാരങ്ങൾ കാണപ്പെടാൻ ഇടയായി. 

ഈ ദ്വാരത്തിലൂടെയാണ് പെട്രോൾ ലീക്കാകുന്നത്. ഇത്തരം ചില വാഹനങ്ങളിൽ നിന്നും ഒരു തരം വണ്ട് അഥവാ ഒരിനം ചെള്ളിനെ കണ്ടെത്തുകയുണ്ടായി. തെങ്ങിൽ നിന്നും തേങ്ങ തുരക്കുന്ന വണ്ടുകളെ പോലെയുള്ള ഇവകളാണ് ഈ ദ്വാരങ്ങൾ സൃഷ്ടിക്കുന്നത്. 

ഇത് മൂലം സംഭവിക്കുന്ന ലീക്ക് കൊണ്ടായിരിക്കാം നിരത്തുകളിൽ വാഹനങ്ങൾ ഓടുന്നതിനിടയിൽ കത്താനിടയാക്കുന്നതെന്ന് പോപ്പുലർ ന്യൂസിനോട് കരിപ്പൂർ എയർപോർട്ടിനടുത്ത് കൊട്ടപ്പുറം വർക്ക് ഷോപ്പിലെ മെക്കാനിക്കും ആക്സിഡന്റ് റെസ്ക്യൂ ടീം അംഗവുമായ മുഹമ്മദ് ഷക്കീൽ പറയുകയുണ്ടായി. പെട്രോൾ ലീക്കുള്ള വാഹനങ്ങൾ ഓടുന്നതിനിടയിൽ റോഡിൽ വലിച്ചിട്ട സിഗരറ്റ് കുറ്റിയിലെ തീപൊരി കൊണ്ട് വാഹനം കത്തി നശിക്കാം. ഇതല്ലാത്ത വഴികളിലൂടെയും പെട്രോൾ ലീക്കാകുന്ന വാഹനങ്ങൾ കത്തി നശിക്കാം.

 ഇതുവരെ നമ്മുടെ നാട്ടിൽ കത്തുന്ന വാഹനങ്ങളിൽ നിന്നെല്ലാം യാത്രക്കാരെ പൊള്ളലേൽക്കാതെ രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. എന്നാൽ, അന്യ സംസ്ഥാനത്ത് ഒരു കാർ കത്തിയ രംഗം സോഷ്യൽ മീഡിയ കണ്ട് കരഞ്ഞത് മറക്കാറായിട്ടില്ല. ഭർത്താവും ഭാര്യയും സഞ്ചരിച്ചിരുന്ന കാർ പെട്ടെന്ന് കത്തിയാളുകയും ഡോർ തുറക്കാൻ അവർ അശക്തരാകുകയും ചെയ്തു. ഒടുവിൽ അവർ രണ്ട് പേരും ആ കാറിനകത്ത് കിടന്ന് പിടഞ്ഞ് വെന്തുമരിച്ചു. ഇത്തരം ഒരു സാഹചര്യം കൺമുമ്പിൽ കാണുന്നതിന് മുമ്പ് ഇതിലൊരു കാര്യമായ അന്വേഷണം വേണമെന്നാണ് പോപ്പുലർ ന്യൂസ് സർക്കാറിനോട് അപേക്ഷിക്കുന്നത്. ഇതിനെ കുറിച്ച് കൂടുതലായി വിഷയം തന്നെയാണ്. ഈ ചെറുപ്രാണികൾ ഇത്രയും വലിയ അപകടകാരികളാണെന്ന് കണ്ടെത്തിയതിനാൽ നമ്മുടെ നാട്ടിലും വാഹനത്തിൽ കത്തിയെരിഞ്ഞുള്ള മരണം റിപ്പോർട്ട് ചെയ്യും മുമ്പ് സർക്കാറിന്റെ ഭാഗത്ത് നിന്ന് ഈ പ്രാണികളെ കുറിച്ചും തുടർന്ന് കൊണ്ടിരിക്കുന്ന പെട്രോൾ ലീക്കിനെ കുറിച്ചും ഉടൻ അന്വേഷണം അത്യാവശ്യമാണ്. ഈ ഒരു വാഹനവും നിരത്തുകളിൽ കത്താതിരിക്കാൻ അതിന്റെ പേരിൽ ഒരു ജീവനും പൊലിയാതിരിക്കാൻ ഇതിൽ ശക്തമായ അന്വേഷണം സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകണം....


Post a Comment

1 Comments

  1. ഇരുമ്പ് പൈപ്പും പ്ലാസ്റ്റിക് പൈപ്പും തുരക്കാനും ദ്വാരമുണ്ടാക്കാനും ഈ ജീവിക്കു കഴിയുമോ ?. സംശയമാണ് . റബ്ബർ പൈപ്പുകൾ തുരക്കാനും ദ്വാരമുണ്ടാക്കാനും ചിലപ്പോൾ കഴിഞ്ഞേക്കാം . ഇരുമ്പ് പൈപ്പ് തുരക്കാൻ കഴിയും എന്ന് വിശ്വസിക്കാൻ പ്രയാസമാണ് .

    ReplyDelete