Flash News

6/recent/ticker-posts

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന റോഡിനു വേണ്ടിയുള്ള Land Acquisition തീരുമാനം അധികകാലം മരവിപ്പിച്ചു നിർത്താമോ?

Views


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന റോഡിനു വേണ്ടിയുള്ള Land Acquisition തീരുമാനം അധികകാലം  മരവിപ്പിച്ചു നിർത്താമോ?
_________________________

മുൻസിപ്പൽ റോഡു പണിയുന്നതിനുവേണ്ടി KERALA TOWN AND COUNTRY PLANNING ആക്റ്റിൽ ഉൾപെടുത്തി  കഴിഞ്ഞ 30 വർഷമായി മരവിപ്പിച്ചു നിറുത്തിയിരിക്കുന്ന ഭൂമിയിൽ കെട്ടിടം പണിയുന്നതിനു വേണ്ടി ഉടമ അപേക്ഷ സമർപ്പിച്ചപ്പോൾ മുനിസിപ്പാലിറ്റി  അപേക്ഷ നിരസിച്ചു.

Town Planning സ്കീമിൽ പെടുത്തിയ ഭൂമിയിൽ Land Acquisition Act പ്രകാരമുള്ള നടപടിക്രമങ്ങൾ നിശ്ചിതസമയത്തിനുള്ളിൽ  പൂർത്തീകരിക്കാതിരിക്കുമ്പോൾ വസ്തുവിന്റെ ഉടമയ്ക്ക്  ധാരാളം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട്.  പ്രത്യേകിച്ച് വസ്തു വിൽപ്പന നടത്തുവാൻ. ഇത്തരം സന്ദർഭങ്ങളിൽ നിയമത്തിന്റെ 67  വകുപ്പ് പ്രകാരം അപേക്ഷകന്  മുൻസിപ്പാലിറ്റിക്ക്,  ഭൂമിയിലുള്ള "Interest in Land" purchase ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട് PURCHASE നോട്ടീസ് നൽകാവുന്നതാണ്.

വസ്തു ഉടമയുടെ 'Purchase Notice' ലഭിച്ചു 60 ദിവസത്തിനുള്ളിൽ പഞ്ചായത്ത്‌ / ജില്ലാ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി ആരാണോ ഭൂമി ഏറ്റെടുക്കുവാൻ ഉദ്ദേശിക്കുന്നത്, അവർ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്തേണ്ടതാണ്.

തീരുമാനമെടുത്ത രണ്ടുവർഷത്തിനുള്ളിൽ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ ഉചിതമായ നടപടി ക്രമങ്ങൾ അധികാരികൾ എടുത്തിട്ടില്ലെങ്കിൽ, സെക്ഷൻ 67(5) പ്രകാരം ടി ഭൂമിയുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പ് നടപടി ക്രമങ്ങളിൽ ആവശ്യമായ മാറ്റം വരുത്തേണ്ടതാണ്.

ഈ പ്രശ്നവുമായി ബന്ധപ്പെട്ട് കോടതി ഉത്തരവുകൾ നിലവിലുണ്ട്.
........................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.




Post a Comment

0 Comments