Flash News

6/recent/ticker-posts

ആഗോള ബ്രാൻഡുകളിൽ പ്രമുഖരായ LG മേഖല ആസ്ഥാനം റിയാദിലേക്ക്

Views
റിയാദ് : ആഗോള ബ്രാൻഡുകളിൽ പ്രമുഖരായ ദക്ഷിണ കൊറിയയുടെ എൽജി കോർപ്പറേഷന്റെ മേഖല ആസ്ഥാനം സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ സ്ഥാപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.അശ്ശർഖ് ടെലിവിഷനാണ് ഇക്കാര്യം പുറത്ത് വിട്ടത്.കിഴക്കൻ ഏഷ്യൻ രാജ്യമായ ദക്ഷിണ കൊറിയൻ പ്രസിഡന്റ് സൗദി സന്ദർശിക്കുന്ന സാഹചര്യത്തിലാണ് എൽജിയുടെ പ്രഖ്യാപനം.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരും ഏറ്റവും വലിയ അറബ് സമ്പദ് വ്യവസ്ഥയുമുള്ള സൗദി അറേബ്യ ഫെബ്രുവരിയിൽ വിദേശ കമ്പനികൾ രാജ്യത്ത് തങ്ങളുടെ മേഖലാ ആസ്ഥാനം തിരക്കണമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.വൻകിട കമ്പനികൾ അടക്കം വിദേശ കമ്പനികൾക്ക് രാജ്യത്ത് ആസ്ഥാനം സ്ഥാപിക്കാൻ 2023 അവസാനം വരെയാണ് സമയം നൽകിയിരിക്കുന്നത്.
ഈ സമയത്തിനകം മേഖല ആസ്ഥാന ഓഫീസുകൾ റിയാദിൽ തുറക്കാത്ത കമ്പനികൾക്ക് സർക്കാർ കരാറുകൾ റദ്ദ് ചെയ്യുമെന്നാണ് പ്രഖ്യാപനം.ഇതിന്റെ അടിസ്ഥാനത്തിൽ ഇതിനകം തന്നെ ഏതാനും ചില വൻകിട വിദേശ കമ്പനികൾ തങ്ങളുടെ മേഖല ആസ്ഥാനങ്ങൾ റിയാദിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിക്കുകയും മാറ്റുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും തുറക്കുകയും ചെയ്തിട്ടുണ്ട്.

സൗദിയിലെത്തിയ ദക്ഷിണ കൊറിയൻ പ്രസിഡന്റ്‌ മൂൺ ജെ ഇന്നിനെ കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ ദക്ഷിണ റിയാദിൽ സ്വീകരിച്ചു.കൊറോണ വൈറസ് സാമൂഹിക അകലം പാലിക്കുന്ന രീതികൾക്ക് അനുസൃതമായി എല്ലാവരും മാസ്ക് ധരിച്ചിരുന്നു.പ്രസിഡന്റ്‌ മൂൺ രാജകുമാരനുമായി ഹസ്തദാനവും ഒഴിവാക്കി.


Post a Comment

0 Comments