Flash News

6/recent/ticker-posts

001 ഗോൾഡൻ വിസ ഇനി യൂസുഫലിക്ക് സ്വന്തം, മലയാളികൾക്കിത് അഭിമാനം

Views
മനാമ: മലയാളികൾക്ക് അഭിമാനമായി വീണ്ടും യൂസുഫലി ആദ്യ ഗോൾഡൻ വിസ സ്വന്തമാക്കി. ഒരാഴ്ച മുൻപ് ബഹ്റൈൻ പ്രഖ്യാപിച്ചതിന് ശേഷം 10 വർഷത്തെ ഗോൾഡൻ വിസ നേടുന്ന ആദ്യ വിദേശിയായി മാറിയിരിക്കുകയാണ് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസുഫലി

ഞായറാഴ്ച ഗുദൈബിയ പാലസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ആദ്യ ഗോൾഡൻ വിസ 001 നമ്പറിൽ  യുസുഫലിക്ക് നൽകാൻ തീരുമാനിച്ചത്. മനാമയിലെത്തിയ യൂസുഫലി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ രാജകുമാരൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

ഈ ബഹുമതി അഭിമാനകരമാണെന്നും രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫക്കും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫക്കും ബഹ്റൈൻ സർക്കാരിനും നന്ദി പറയുന്നതായും യൂസഫലി പറഞ്ഞു. ഗോൾഡൻ വിസ പ്രഖ്യാപിച്ച ഭരണാധികാരികളുടെ തീരുമാനം ഈ മേഖലയിലെ പ്രധാന നിക്ഷേപ-വ്യാപാര കേന്ദ്രങ്ങളിലൊന്നായി ബഹ്റൈന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കും.

പുതിയ നിക്ഷേപകരെ ആകർഷിക്കുകയും നിലനിർത്തുകയും ചെയ്യുമെന്നും യൂസുഫലി കൂട്ടിച്ചേർത്തു. നിക്ഷേപ വർധനക്കൊപ്പം ആഗോള പ്രതിഭകളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ഗോൾഡൻ റെസിഡൻസി വി നൽകുമെന്ന് ഒരാഴ്ച മുൻപാണ് ബഹ്റൈൻ പ്രഖ്യാപിച്ചത്.


Post a Comment

0 Comments