Flash News

6/recent/ticker-posts

പഞ്ചാബിൽ ഇന്ന് വോട്ടെടുപ്പ്; ജനവിധി തേടുന്നത് 1304 സ്ഥാനാർത്ഥികൾ

Views
പഞ്ചാബിൽ ഇന്ന് വോട്ടെടുപ്പ് .117മണ്ഡലങ്ങള രാവിലെ 8 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്.1304 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.
സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം.മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രനുമായി ചേർന്നാണ് ബിജെപി മത്സരിക്കുന്നത്. ശിരോമണി അകാലിദളും നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്. മുഖ്യമന്ത്രി ചരൺ ജിത് സിംഗ് ചന്നി രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നുണ്ട്.

 
ചംകൗർ സാഹിബ്‌ ,ബഹദൂർ മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്.പിസിസി അധ്യക്ഷൻ നവ്ജോത് സിംഗ് സിദ്ദു,
അമൃത്സർ ഈസ്റ്റിലാണ് മത്സരിക്കുന്നത്.ശിരോമണി അകാലിദൾ നേതാവ് ബിക്രം സിംഗ് മജിദായാണ് പ്രധാന എതിരാളി.
എസ്എഡി നേതാവ് സുഖ് ബിന്ദർ സിംഗ് ബാദൽ, ജലാലബാദിലും മത്സരിക്കുന്നു.പട്യാലയിലാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗ് മത്സരിക്കുന്നത്. ആം അദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവത് സിംഗ് മൻ,
ധുരി മണ്ഡലത്തിൽ നിന്നുമാണ് ജനവിധി തേടുന്നത്.


Post a Comment

0 Comments