Flash News

6/recent/ticker-posts

മലപ്പുറത്ത് 7 വയസുകാരൻ മരിച്ചത് ഷിഗല്ല ബാധിച്ചെന്ന് സംശയം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

Views

മലപ്പുറം : പുത്തനത്താണിയിൽ ഏഴു വയസ്സുകാരൻ മരിച്ചത് ഷിഗല്ല മൂലമെന്ന് സംശയം. വെള്ളിയാഴ്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കുട്ടി മരിച്ചത്. വയറിളക്കത്തെ തുടർന്നാണു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ ആരോഗ്യ വകുപ്പിന്റെ ദ്രുത പ്രതികരണ സംഘം മലപ്പുറത്തു പ്രതിരോധ നടപടികൾ ശക്തമാക്കി. ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു പള്ളിക്കൽ ലൈവ്.

മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണു ഷിഗല്ല ബാക്ടീരിയ പടരുന്നത്. ഗുരുതരാവസ്ഥയിലെത്തിയാൽ കുട്ടികളുടെ മരണത്തിനുവരെ കാരണമാകാം. വയറിളക്കം, ചെറിയ പനി, വയറുവേദന, ഛർദി തുടങ്ങിയവയാണു ലക്ഷണങ്ങൾ‌. രോഗലക്ഷണമുള്ളവർ ഉടൻ വിദഗ്ധ ചികിത്സ തേടണം.




Post a Comment

0 Comments