Flash News

6/recent/ticker-posts

വാർഷിക പരീക്ഷ മാർച്ച് ഒന്ന് മുതൽ 9 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

Views


സ്‌കൂളുകളിൽ വാർഷിക പരീക്ഷ മാർച്ച് ഒന്ന് മുതൽ 9 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പഠിക്കാനായി കുട്ടികളുടെ മനസ്സിലെ പ്രോത്സാഹിപ്പിക്കാനാണ് പരീക്ഷ നടത്തുന്നത്. കുട്ടികളെ ബുദ്ധിമുട്ടിക്കാനല്ലെന്നും മന്ത്രി പറഞ്ഞു. പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കരിക്കുലം കമ്മിറ്റി രണ്ട് ദിവസത്തിനകം രൂപീകരിച്ച് ഉത്തരവിറക്കും. ഇതിന് ശേഷം കമ്മിറ്റി കൂടി ആവശ്യമായ നടപടി സ്വീകരിക്കും

ലോക്ക് ഡൗണിന് ശേഷം സ്‌കൂളുകൾ വീണ്ടും തുറന്നപ്പോൾ 90 ശതമാനം വിദ്യാർഥികളും എത്തിക്കഴിഞ്ഞു. സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച നല്ല പ്രതികരണമാണ് ലഭിക്കുന്നത്. റിവിഷൻ ക്ലാസുകൾ നടക്കുകയാണ്. പല സ്‌കൂളുകളിലും അധിക സമയം ക്ലാസുകൾ നടത്തുന്നുണ്ട്. പരീക്ഷാ നടത്തിപ്പിനായി ടൈം ടേബിൽ പ്രകാരമാണ് ക്ലാസുകൾ മുന്നോട്ടുപോകുന്നതെന്നും മന്ത്രി അറിയിച്ചു.



Post a Comment

0 Comments