Flash News

6/recent/ticker-posts

ഇന്ത്യയിൽ നിന്നു രണ്ടു ഡോസ് വാക്സീൻ എടുത്തവർക്ക് യുഎഇ – ഇന്ത്യ യാത്രയ്ക്ക് ആർടി പിസിആർ വേണ്ട:വിശദാംശങ്ങൾ ഇങ്ങനെ

Views ദുബായ്∙ ഇന്ത്യയിൽ നിന്ന് കോവിഡ് -19 വാക്സിനേഷന്റെ രണ്ട് ഡോസുകളും എടുത്ത യാത്രക്കാരെ ഇന്ത്യയിലേക്കു പുറപ്പെടുന്നതിനു മുമ്പുള്ള ആർടി-പിസിആർ പരിശോധനയിൽ നിന്ന് ഒഴിവാക്കി. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള ഇന്ത്യൻ വിമാന കമ്പനികൾ ഇതുസംബന്ധമായി അറിയിപ്പ് പുറത്തുവിട്ടു. എന്നാൽ യുഎഇ വിമാന കമ്പനികളുടെ ഭാഗത്ത് നിന്ന് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്കുള്ള യാത്രക്കാർക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് എന്നിവയുടെയും ഗോ എയർ, സ്പൈസ് ജെറ്റ്, ഇൻഡിഗോ എന്നീ വിമാന കമ്പനികളുടെയും പുതിയ മാർഗനിർദ്ദേശത്തിലാണ് ഇക്കാര്യം ഉള്ളത്. ഇന്ത്യയിൽ രണ്ട് ഡോസുകളും പൂർത്തിയാക്കിയവർക്ക് മാത്രമാണ് ഇളവ് എന്ന് എയർലൈൻ പറഞ്ഞു. സന്ദർശക വീസയിലും മറ്റും വന്ന് തിരിച്ചുപോകുന്ന ഇന്ത്യക്കാർക്ക് ഇത് വലിയ സഹായമാകും. എന്നാൽ യാത്രക്കാർ ഇന്ത്യയിൽ നിന്നുള്ള കോവിഡ്-19 വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് എയർ സുവിധ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം.

ഏഴു ദിവസത്തെ നിർബന്ധിത ഹോം ക്വാറൻ്റീൻ ഒഴിവാക്കിയതിന് പിന്നാലെയാണ് പുതിയ ഇളവ്. യുഎഇയിൽ നിന്നു വാക്സീൻ സ്വീകരിച്ചവർ ഇവിടെ നിന്ന് ഇന്ത്യയിലേയ്ക്ക് പറക്കുന്നതിന് 72 മണിക്കൂനകമുള്ള പിസിആർ പരിശോധന നടത്തി നെഗറ്റീവ് സർടിഫിക്കേറ്റ് ഹാജരാക്കേണ്ടതുണ്ട്. കൂടാതെ, എല്ലാ യാത്രക്കാരും യാത്രയ്ക്ക് മുൻപത്തെ 14 ദിവസത്തെ യാത്രാവിവരങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ അടങ്ങിയ ഫോം എയർ സുവിധ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുകയും വേണം.

അതേസമയം, ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് വരുമ്പോൾ 48 മണിക്കൂറിനുള്ളിൽ നടത്തിയ ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും വിമാനത്താവളത്തിൽ നിന്നുള്ള റാപിഡ് പരിശോധനാ ഫലവും ഹാജരാക്കണമെന്ന നിയമം തുടരുന്നു.



Post a Comment

0 Comments