Flash News

6/recent/ticker-posts

തിങ്കളാഴ്ച മുതല്‍ മുഴുവന്‍ കുട്ടികളും സ്‌കൂളുകളിലേയ്ക്ക്

Views
തിങ്കളാഴ്ച മുതല്‍ മുഴുവന്‍ 
കുട്ടികളും സ്‌കൂളുകളിലേയ്ക്ക്

തിരുവനന്തപുരം: ഫെബ്രുവരി 21ന് മുഴുവൻ കുട്ടികളും സ്‌കൂളുകളിൽ എത്തുന്നതിന് മുന്നോടിയായി ഇന്നും നാളെയും സംസ്ഥാനത്തെ സ്‌കൂളുകളിൽ വൃത്തിയാക്കലും അണുനാശീകരണവും നടക്കും.

സ്‌കൂളുകൾ മുഴുവൻ സമയവും പ്രവർത്തനമാരംഭിക്കുന്നതിന്റെ മുന്നോടിയായുള്ള സഹായം തേടി മന്ത്രി വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും വിദ്യാർത്ഥി – യുവജന – തൊഴിലാളി സംഘടനകൾക്കും വിദ്യാഭ്യാസ മേഖലയിലെ സംഘടനകൾക്കും ജനപ്രതിനിധികൾക്കും കത്തയച്ചിരുന്നു.

മന്ത്രിയുടെ അഭ്യർത്ഥന ഏറ്റെടുത്ത് നിരവധി സംഘടനകൾ സ്‌കൂൾ വൃത്തിയാക്കലും അണുനശീകരണവുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയുമായി ഈ സംഘടനകളും സ്‌കൂൾ വൃത്തിയാക്കലിന്റെ ഭാഗമാകും.

സ്‌കൂളുകളുടെ പ്രവർത്തനം സാധാരണനിലയിലേക്ക് എത്തുന്നതിന് മുന്നോടിയായി ജില്ലാ കളക്ടർമാരുമായി വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം ഓൺലൈനായി യോഗം ചേർന്നു. ജില്ലാ മെഡിക്കൽ ഓഫീസർമാർ, പൊതുവിദ്യാഭ്യാസ വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്ത യോഗത്തിൽ, ആദിവാസി, തീര, മലയോര മേഖലകളിലെ വിദ്യാർത്ഥികളുടെ ഹാജർനില അധ്യാപകർ ഉറപ്പുവരുത്തണമെന്ന് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

21ാം തീയതി മുതലാണ് ക്ലാസുകൾ പൂർണതോതിൽ സാധാരണപോലെ പ്രവർത്തിക്കുക. ഫർണിച്ചറുകൾക്ക് ക്ഷാമമുള്ള സ്‌കൂളുകളിൽ എത്തിക്കാനും സ്‌കൂൾ ബസുകൾ സജ്ജമാക്കാനും മന്ത്രി അറിയിച്ചിട്ടുണ്ട്.


Post a Comment

0 Comments