Views
കാവി നിറം തനിക്ക് കണ്ണിന് കുളിർമയേകുന്നതാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പച്ച ഒരിക്കലും മുസ്ലിംകളുടെ നിറമല്ല. അത് സമൃദ്ധിയുടെ നിറമാണ്. താൻ സംസാരിക്കുന്നത് ഖുറാൻ അടിസ്ഥാനമാക്കിയാണെന്നും എന്നാൽ തന്നെ ഇസ്ലാം വിരുദ്ധനാക്കാനാണ് ചിലരുടെ ശ്രമമെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഗവർണർ പറഞ്ഞു.
ഏക സിവിൽകോഡിനെ അനുകൂലിക്കുമെന്നും ഗവർണർ പറഞ്ഞു. ഏക സിവിൽകോഡ് ആരുടെയും അവകാശവും സ്വത്വവും ഹനിക്കാനല്ല. വിവാഹനിയമങ്ങൾ എല്ലാ വിഭാഗത്തിനും ഏകീകരിക്കപ്പെടും. മുസ്ലിം വിവാഹങ്ങളിൽ എത്ര പേർ കൃത്യമായി വധുവിന് മെഹർ കൊടുക്കുന്നുണ്ട്. ഹിജാബ് നിരോധനത്തിനെതിരായ പ്രതിഷേധങ്ങളിൽ ഗൂഢാലോചനയുണ്ടെന്നും ഗവർണർ പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...
0 Comments