Flash News

6/recent/ticker-posts

അവിൽ ഉപ്പുമാവ്‌

Views
അവിൽ ഉപ്പുമാവ്‌

അവിൽ കഴിക്കാത്തവർ ആരും കാണില്ല.

ഉപ്പുമാവ്‌ കഴിക്കാത്തവരും കാണില്ല..

എന്നാൽ ഇന്ന് നാം തയ്യാറാക്കുന്നത്‌ അവിൽ കൊണ്ട്‌ തയ്യാറാക്കുന്ന ഉപ്പുമാവ്‌ ആണ്‌.

രുചികരമായ ഈ വിഭവം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകൾ

_അവിൽ - 1 കപ്പ്_

_വെള്ളം - 1/4 കപ്പ്_

_ഉപ്പ്  - ആവശ്യത്തിന്‌_

_പഞ്ചസാര - 1/2 ടീസ്പൂൺ_

_കടുക് - 1/4 ടീസ്പൂൺ_

_ജീരകം - 1/4 ടീസ്പൂൺ_

_ഇഞ്ചി - 1/2  ഇഞ്ച്‌ നീളത്തിൽ_

_ഉള്ളി - 1 എണ്ണം_

_പച്ചമുളക് - 1 എണ്ണം_

_നിലക്കടല - 2 ടേബിൾ സ്പൂൺ_

_മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ_

_കറിവേപ്പില - ആവശ്യത്തിന്‌_

_മല്ലിയില - ആവശ്യത്തിന്‌_

നാരങ്ങ പിഴിഞ്ഞത്‌ ഒരു ടീസ്പൂൺ

ഓയിൽ=ആവശ്യത്തിന്‌

*തയ്യാറാക്കുന്ന വിധം*

ഒരു പാത്രത്തിലേക്ക് അവിലും , വെള്ളവും , ആവശ്യത്തിന് ഉപ്പും , പഞ്ചസാരയും ചേർത്ത്‌ മിക്സ്‌  ചെയ്ത 10 മിനുട്ട് നേരം വെയ്ക്കുക.
അവിൽ സോഫ്റ്റ്‌ ആകാനാണ്.

ശേഷം പാൻ ചൂടാക്കി ഓയിൽ ഒഴിച്ച് നിലക്കടല വറുത്ത്‌  മാറ്റി വെക്കുക._

ശേഷം ഇതിലേക്ക് കടുകും, ജീരകവും പൊട്ടിച്ച് പച്ചമുളക്, ഇഞ്ചി ഉപ്പ്, ഉപ്പ്, മഞ്ഞൾപ്പൊടി ചേർത്ത് നന്നായി വഴറ്റുക._

അവസാനം അവിലും ,നിലക്കടലയും , കറിവേപ്പിലയും മല്ലിയിലയും , നാരങ്ങ പിഴിഞ്ഞതും  ചേർത്ത്   മിക്സ്‌ ചെയ്ത് 5 മിനുട്ട് നേരം അടച്ചു വെച്ച് വേവിക്കുക.!

അവിൽ ഉപ്പുമാവ് റെഡി.



Post a Comment

0 Comments