Flash News

6/recent/ticker-posts

മലയിൽ ഇനിയാരും കയറി നാട്ടുകാർക്ക് ബുദ്ധിമുട്ടാകരുത്; മാതൃകയാകാൻ ബാബുവിനെതിരെ കേസെടുക്കാമെന്ന് ഉമ്മ റഷീദ

Views
മലമ്പുഴ : ചെറാട് കൂർമ്പാച്ചി മലയിൽ കയറിയ ബാബുവിനെതിരെ കേസെടുക്കാമെന്ന് ഉമ്മ റഷീദ. ബാബു ബുദ്ധിമോശം കാണിച്ചതുകൊണ്ട് കൂടുതൽ ആളുകൾ അത് അവസരമാക്കി എടുക്കുകയാണെന്ന് ഉമ്മ പറഞ്ഞു.
‘എന്റെ മകൻ മരിച്ചിരുന്നെങ്കിൽ ഇവർ ഇങ്ങനെ കയറുമായിരുന്നോ ? ഒരാൾ പോലും മലയിലേക്ക് കയറി നാട്ടുകാരെ ബുദ്ധിമുട്ടിക്കരുത്. ബാബുവിന് കേസിൽ ഇളവു നൽകിയത് അവസരമായി കാണരുത്’- എന്ന് ഉമ്മ റഷീദ മാധ്യമങ്ങളോട് പ്രതികരിച്ചു .

ബാബു കയറിയ ചെറാട് കൂർമ്പാച്ചി മലയിൽ ഇന്നലെ വീണ്ടും ആളുകയറിയിരുന്നു. മലയിൽ കയറിയ ആളെ രാത്രിയിൽ തന്നെ വനം വകുപ്പ് ഉദ്യോ​ഗസ്ഥർ താഴെയെത്തിച്ചു. മലയുടെ മുകൾ ഭാഗത്ത് നിന്നും ഫ്ലാഷ് ലൈറ്റുകൾ തെളിഞ്ഞത് ആദ്യം നാട്ടുകാരാണ് കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ ആരംഭിക്കുകയായിരുന്നു. ആനക്കല്ല് സ്വദേശിയായ ആദിവാസി വിഭാ​ഗത്തിൽപ്പെട്ട രാധാകൃഷ്ണൻ (45) എന്നയാളെയാണ് വന മേഖലയിൽ കണ്ടെത്തിയത്.


Post a Comment

0 Comments