Flash News

6/recent/ticker-posts

കെട്ടിടനിർമ്മാണത്തിന് ബിൽഡിംഗ് പെർമിറ്റ് ഉണ്ടെങ്കിൽ ലാൻഡ് ഡെവലപ്പ്മെന്റ് പെർമിറ്റും കൂടി എടുക്കേണ്ടതുണ്ടോ.?

Views


കെട്ടിടനിർമ്മാണത്തിന് ബിൽഡിംഗ് പെർമിറ്റ് ഉണ്ടെങ്കിൽ ലാൻഡ് ഡെവലപ്പ്മെന്റ് പെർമിറ്റും കൂടി എടുക്കേണ്ടതുണ്ടോ.?
_________________________

ഒരു കെട്ടിടം നിർമ്മിക്കുവാൻ ബിൽഡിംഗ് പെർമിറ്റ് ലഭിച്ചാൽ ആ കെട്ടിടത്തിന്റെ ഫൗണ്ടേഷൻ നിർമാണ ജോലികൾക്ക്  ഭൂമിയിലെ മണ്ണ് നിരപ്പാക്കി നിർമ്മാണത്തിന് അനുയോജ്യമാക്കേണ്ടതുണ്ടെങ്കിൽ ആയതിന് അനുവദിച്ച ബിൽഡിംഗ് പെർമിറ്റ് മതിയാവുന്നതാണ്.

കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട്  ഒരു പ്ലോട്ടിൽ നിന്ന് എടുക്കുന്ന മണ്ണ്  പുറത്തേക്ക്  കൊണ്ടുപോകണമെന്നുണ്ടെങ്കിൽ Mineral Transit Pass ആവശ്യമാണ്.

നിലവിലെ പ്ലോട്ട് സബ്ഡിവിഷൻ ആവശ്യമില്ലാത്ത സാഹചര്യത്തിൽ ഡെവലപ്മെന്റ് പെർമിറ്റ് ആവശ്യമുള്ളതല്ല.

കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾസ് പ്രകാരം, സ്ഥലം നിരപ്പാക്കലും, മണ്ണ് എടുക്കലും ആവശ്യമായ സംഗതിയിൽ പ്ലോട്ട് വിഭജനം കൂടി ഉണ്ടെങ്കിൽ ഡെവലപ്മെന്റ് പെർമിറ്റ് ആവശ്യമാണ്.

പ്ലോട്ട് വിഭജനം ഇല്ലെങ്കിൽ മണ്ണ് നീക്കുവാൻ ട്രാൻസിറ്റ് പാസിനായി അപേക്ഷിക്കുമ്പോൾ ഡെവലപ്മെന്റ് പെർമിറ്റ് ഹാജരാക്കേണ്ടതില്ല.

മേൽ വിവരങ്ങൾ വ്യക്തമാക്കിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
........................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.




Post a Comment

0 Comments