തിരുവനന്തപുരംപുരം: കോവിഡ് പൂർണമായും നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിൽ എല്ലാ നിർമാണ പെർമിറ്റുകളുടെയും കാലാവധി ജൂൺ 30 വരെ ദീർഘിപ്പിക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. കേരള മുനിസിപ്പാലിറ്റി, പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ അനുമതി നൽകിയ പെർമിറ്റുകളുടെ കാലാവധി 2020 മാർച്ച് 10ന് അവസാനിച്ചിരുന്നു. ഇത് 2021 ഡിസംബർ 31 വരെ നീട്ടിയിരുന്നു. ഇതാണ് ജൂൺവരെ നീട്ടിയത്.
0 Comments