Flash News

6/recent/ticker-posts

യു എ ഇ യിൽ സ്കൂൾ ബസിനു തീപിടിച്ചു : ആളപായമില്ല

Views ഷാർജ അൽ താവുൻ ഏരിയയിൽ സ്കൂൾ ബസിനു തീപിടിച്ച സംഭവത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കില്ലെന്ന് അധികൃതർ അറിയിച്ചു .തീ ആളിപ്പടരുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പ്, ബസിലുണ്ടായിരുന്ന ഡ്രൈവറും അറ്റൻഡന്റും കൂടി യാതൊരു അപകടവും കൂടാതെ വിദ്യാർത്ഥികളെ ബസിൽ നിന്ന് ഒഴിപ്പിച്ചതായും ആർക്കും പരിക്കോ ശ്വാസംമുട്ടലോ ഉണ്ടായിട്ടില്ലെന്നും “നല്ല പരിശീലനം ലഭിച്ച ജീവനക്കാരായതിനാൽ ബസിലെ എല്ലാ വിദ്യാർത്ഥികളുടെയും ജീവൻ രക്ഷിക്കാനായതായി ഷാർജയിലെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വിദ്യാർത്ഥികളെ അവരുടെ വീടുകളിലെത്തിക്കാൻ മറ്റൊരു ബസും സൈറ്റിലേക്ക് അയച്ചിരുന്നു.ഇ. അൽ തവാനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 15 മിനിറ്റോളം സമയമെടുത്താണ് തീയണച്ചത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments