Flash News

6/recent/ticker-posts

മലപ്പുറത്ത്ഫര്‍ണിച്ചര്‍ കയറ്റിയലോറിയിടിച്ച്‌ കാല്‍നട യാത്രക്കാരന്‍ മരിച്ചു, മനംനൊന്ത് ലോറിയോടിച്ച ഡ്രൈവര്‍ തൂങ്ങിമരിച്ചു

Views


തിരൂര്‍: ഫര്‍ണിച്ചര്‍ കയറ്റിയ ലോറിയിടിച്ച്‌ കാല്‍നടയാത്രക്കാരന്‍ മരിച്ചതില്‍ മനംനൊന്ത് ലോറിയോടിച്ച ഡ്രൈവര്‍ തൂങ്ങിമരിച്ചു.

മലപ്പുറം ജില്ലയില്‍ വെട്ടം ആലിശ്ശേരിയിലാണ് സംഭവം. ലോറിഡ്രൈവര്‍ മുതിയേരി ബിജു(28)വിനെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ ചൊവ്വാഴ്ച രാവിലെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ചരാത്രി ഭക്ഷണം കഴിച്ച്‌ കിടന്നതായിരുന്നുവെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു.

നാലുമാസം മുമ്ബാണ് ബിജു പാംസ് ഫര്‍ണിച്ചര്‍ ഷോപ്പിന്റെ ഫര്‍ണിച്ചറുമായി ലോറിയോടിച്ച്‌ പുനലൂരിലേക്ക് പോകവേ കാല്‍നടയാത്രക്കാരന്‍ റോഡു മുറിച്ചു കടക്കുന്നതിനിടയില്‍ ലോറിയിടിച്ചു മരിച്ചത്. അപകടമുണ്ടായ ഉടനെ ഗുരുതരമായി പരിക്കേറ്റയാളെ അതേലോറിയില്‍ തന്നെ ബിജു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ ബിജുവിന്റെ മടിയില്‍ക്കിടന്നാണ് കാല്‍നടയാത്രക്കാരന്‍ മരിച്ചത്.

ഈ സംഭവം ബിജുവിനെ ശരിക്കും മാനസിക വിഷമത്തിലാക്കുന്നതായിരുന്നു. തുടര്‍ന്ന് ബിജുവിന് വിഷാദരോഗം ബാധിച്ചിരുന്നു. തന്റെ മനഃപ്രയാസം ബിജു വീട്ടുകാരോട് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. മൃതദേഹം പരിശോധനയ്ക്കായി തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും കോവിഡ് പരിശോധനയില്‍ പോസിറ്റീവായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ബുധനാഴ്ച മൃതദേഹപരിശോധനയ്ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌കരിക്കും. അവിവാഹിതനാണ്. സഹോദരങ്ങള്‍: ബിന്‍സി, ബൈജു.



Post a Comment

0 Comments