Flash News

6/recent/ticker-posts

പിസിആർ പരിശോധന വേണ്ടെന്ന ഉത്തരവ് ലഭിച്ചില്ല; പ്രവാസികളുടെ യാത്ര മുടങ്ങി

Views


റിയാദ്: കൊവിഡ് പി.സി.ആര്‍ ടെസ്റ്റ് റിസൾട്ട്  വേണ്ടെന്ന ഇന്ത്യൻ ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ്  വിമാന കമ്പനികൾക്ക് ലഭിച്ചിക്കാത്തതുമൂലം നിരവധി പ്രവാസികളുടെ യാത്ര മുടങ്ങി. സൗദി അറേബ്യയിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യാന്‍ റിയാദ് അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ  നിരവധിപ്പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിച്ചില്ല.

സൗദി അറേബ്യ ഉൾപ്പടെ 82 രാജ്യങ്ങളിൽ നിന്ന് രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഫെബ്രുവരി 14 തിങ്കളാഴ്ച മുതൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് പി.സി.ആർ പരിശോധനാ ഫലം ആവശ്യമില്ലെന്നായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്. എന്നാല്‍ ചൊവ്വാഴ്‍ച രാവിലെ 11 മണിക്കുള്ള സൗദി എയർലെൻസ് വിമാനത്തില്‍ യാത്ര ചെയ്യാൻ റിയാദ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരില്‍ പി.സി.ആർ പരിശോധനാ ഫലം കൈവശം ഇല്ലാത്തവരെ കൊണ്ടുപോകാൻ സൗദി എയർലൈൻസ് വിമാന അധികൃതർ തയ്യാറായില്ല. റിയാദില്‍ നിന്ന് കൊച്ചിയിലേക്ക് പോയ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയവരാണ് പി.സി.ആർ പരിശോധനാ ഫലം ഇല്ലാതെ യാത്ര പറ്റില്ലെന്ന വിമാനക്കമ്പനി അധികൃതരുടെ നിലപാടിൽ കുടുങ്ങിയത്. നിരവധിപ്പേരുടെ യാത്രയാണ് ഇങ്ങനെ മുടങ്ങിയത്.



Post a Comment

0 Comments