Flash News

6/recent/ticker-posts

പൂച്ചക്കാട് സദേശി ഹസൈനാറിന്റെ മകൻ നസീം മരണപെട്ടു

Views


കാസർകോട്: മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഗുരുതരാവസ്ഥയിലായിരുന്ന കൗമാരക്കാരൻ എറണാകുളത്തെ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.പൂച്ചക്കാട് സദേശി ഹസൈനാറിന്റെ മകൻ നനസീമാണ് മാരണപെട്ടത്. പള്ളിക്കര പഞ്ചായത്ത് പരിധിയിലെ 15 കാരനാണ് ദിവസങ്ങൾക്ക് മുമ്പ് ആത്മഹത്യക്ക് ശ്രമിച്ചത്. എലിവിഷവും ഗുളികകളും കഴിച്ചെന്നാണ് വിവരം. ഗുരുതരവസ്ഥയിലായ കുട്ടി മംഗ്ളുറു ഹെഗ്‌ഡെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സ്ഥിതി അത്യന്തം ഗുരുതരമായതോടെ എറണാകുളം അമൃത ആശുപത്രിയിലേക്ക് ഞായറാഴ്ച മാറ്റുകയായിരുന്നു. കുട്ടിയുടെ കരളിനെ ഗുരുതരമായി ബാധിച്ചിരുന്നു
നേരത്തെ ഗൾഫിലെ സ്‌കൂളിൽ പഠിച്ചിരുന്ന കുട്ടി പിന്നീട് നാട്ടിലെ സ്ഥാപനത്തിൽ തുടർ പഠനം നടത്തിവരികയായിരുന്നു. അതിനിടയിലാണ് ദാരുണ സംഭവം നടന്നത്



Post a Comment

0 Comments