Flash News

6/recent/ticker-posts

കണ്ണിന് താഴെയുള്ള കറുപ്പ് മാറ്റണോ? രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ…

Views
കണ്ണിന്റെ സ്വാഭാവിക സൗന്ദര്യത്തെ നഷ്ട‌പ്പെടുത്തുന്ന മറ്റൊന്നാണ് കണ്ണുകൾക്കു താഴെ കാണുന്ന തടിപ്പ്. ശരിയായ വ്യായാമവും ഉറക്കവും വിശ്രമവും ലഭിക്കാത്തവരിലലാണ് ഇത് സാധാരണയായി കാണുന്നത്.
ഉറക്കകുറവ് , തൈറോയിഡ് പ്രശ്നങ്ങൾ, അനീമിയ, ഉപ്പിന്റെ അമിത ഉപയോഗം തുടങ്ങിയ കാരണങ്ങളാലും കൺതടങ്ങൾക്ക് താഴെ തടിപ്പ് ഉണ്ടാകും. ശരീരത്തിനും മനസിനും ശരിയായ വിശ്രമം നൽകുക എന്നതാണ് ഇതിൽ പ്രധാനം.

അതുപോലെ മറ്റൊരു പ്രശ്‌നമാണ് കുഴിഞ്ഞ കണ്ണുകൾ. കിടക്കുന്നതിനു മുൻപ് ഒരു ടീസ്‌പൂൺ തേനും അര ടീസ്‌പൂൺ ബദാം ഓയിലും മിക്‌സ് ചെയ്‌ത് കണ്ണുകൾക്ക് താഴെ പുരട്ടുക. ആഴ്‌ചയിലൊരിക്കൽ ഇങ്ങനെ ചെയ്യുന്നത് കുഴിഞ്ഞ കണ്ണുകൾക്ക് പരിഹാരമാണ്.
തടിപ്പ് മാറ്റാൻ നന്നായി ഉറങ്ങുക… ഉറങ്ങുന്നതിനു മുൻപ് തണുത്ത വെള്ളത്തിൽ മുക്കിയ കോട്ടൺ പഞ്ഞി പത്ത് മിനിറ്റു നേരം കണ്ണിനു മുകളിൽ വയ്ക്കുക.

ഉറങ്ങുന്നതിനു മുൻപ് വെള്ളരിക്ക കഷണങ്ങൾ പത്ത് മിനിറ്റ് കണ്ണിനു മുകളിലും കൺതടങ്ങളിലും വയ്ക്കുക. കണ്ണിനു താഴെ പാൽപ്പാട കൊണ്ട് മൃദുവായി മസാജ് ചെയ്യുക. ഇതൊക്കെ കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാനുള്ള പൊടിക്കൈകളാണ്.


Post a Comment

0 Comments