ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ആരോപിച്ചു.
ഗവര്‍ണറും സര്‍ക്കാരും കടുത്ത പോരിലായിരുന്നു. കണ്ണൂര്‍ വി.സി നിയമനവുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണം നടത്തിയ ഗവര്‍ണര്‍ ചാന്‍സലര്‍ സ്ഥാനം രാജിവെക്കാന്പോലും സന്നദ്ധത അറിയിച്ച് രംഗത്തെത്തിയതും സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ കേട്ടുകേള്വിയില്ലാത്തതാ.എന്നാല്‍ പിന്നീട് ഈ വെടിനിര്‍ത്തലൊക്കെ അവസാനിപ്പിച്ച് സര്‍ക്കാരും ഗവര്‍ണറും ഒരുമിക്കണമെങ്കില്‍ എന്തെങ്കിലും കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടായിട്ടുണ്ടെന്നുതന്നെയാണ് ഉയരുന്ന ആരോപണം....
ബി.ജെ.പി സംസ്ഥാന സമിതി അംഗമായ ഹരി എസ്. കര്‍ത്തയെയാണ് ഗവര്‍ണറുടെ പി.എ ആയി നിയമിച്ച് ഉത്തരവിറക്കിയത്. ഗവര്‍ണര്‍ താത്പര്യം അറിയിച്ചതു കൊണ്ടാണ് ഹരി എസ് കര്‍ത്തയെ പിഎ ആയി നിയമിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇദ്ദേഹത്തെ ഗവര്‍ണറുടെ പി.എ ആയി നിയമിച്ചതിനോട് സര്‍ക്കാര്‍ കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സജീവ രാഷ്ട്രീയത്തിലുള്ള ആളുകളെ ഇത്തരം ഒഴിവുകളില്‍ നിയമിക്കുന്ന പതിവില്ലെന്നാണ് സര്‍ക്കാരിന്റെ വാദം.
നിയമനത്തിലെ പതിവ് രീതികള്‍ തുടരുന്നതാവും ഉചിതമെന്ന് രാജ്ഭവനിലേക്കയച്ച കത്തില്‍ സര്‍ക്കാര്‍ പരാമര്‍ശിക്കുന്നു. എന്നാല്‍ പ്രതിപക്ഷം സി.പി.എം ബി.ജെ.പി ബാന്ധവത്തിന്റെ പുതിയ മോഡലാണിതെന്നാരോപിച്ചാണ് പ്രതിഷേധം കടുപ്പിക്കുന്നത്.
0 Comments