Flash News

6/recent/ticker-posts

എട്ട് ഭാര്യമാർക്കൊപ്പം ഒരു വീട്ടിൽ; ഭ്രാന്തമായ പ്രണയം; ഒരു കിടപ്പ് മുറിയിൽ രണ്ട് ഭാര്യമാർ; യുവാവിന്റെ ജീവിതം ഇങ്ങനെ..!!

Views
എട്ട് ഭാര്യമാർക്കൊപ്പം ഒരു വീട്ടിൽ; ഭ്രാന്തമായ പ്രണയം; ഒരു കിടപ്പ് മുറിയിൽ രണ്ട് ഭാര്യമാർ; യുവാവിന്റെ ജീവിതം ഇങ്ങനെ..!!

പരമ്പരാഗത ടാറ്റൂ ആർട്ടായ യന്ത്രയിൽ പേരുകേട്ട വ്യക്തിയാണ് ഓങ് ഡാം സോറോട്ട്. കഴിഞ്ഞയാഴ്ച തായ്‌ലൻഡിലെ ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് സോറോട്ട് എട്ട് ഭാര്യമാർക്കൊപ്പമുള്ള ജീവിതത്തെക്കുറിച്ച് സംസാരിച്ചത്. അവതാരകന് തന്‍റെ എട്ട് ഭാര്യമാരെയും പരിചയപ്പെടുത്തുകയും തന്നോടൊപ്പമുള്ള ബന്ധത്തെക്കുറിച്ച് അവരോടെല്ലാം സംസാരിക്കുകയും ചെയ്താണ് സോറോട്ട് എട്ട് പേർക്കൊപ്പം ഒരുവീട്ടിൽ കഴിയുന്നത് എങ്ങനെയാണെന്ന് പറഞ്ഞത്.

എട്ട് ഭാര്യമാരെയും സോറോട്ട് പരിചയപ്പെടുത്തിയപ്പോൾ, തങ്ങളുടെ ഭർത്താവാണ് ഈ ലോകത്തേക്ക് വെച്ച് ഏറ്റവും മികച്ച ഭർത്താവെന്നാണ് യുവതികൾ പറഞ്ഞത്. ഒങ് ഡാം തന്റെ ഭാര്യമാരെ കണ്ടുമുട്ടിയ രീതിയും വളരെ രസകരമാണ്.ആദ്യ ഭാര്യ നോങ് സ്‌പ്രൈറ്റിനെ ഒരു സുഹൃത്തിന്റെ വിവാഹത്തിൽ വെച്ചാണ് താൻ കണ്ടുമുട്ടിയത്. പ്രണയത്തിലായി വിവാഹത്തിലെത്തി. രണ്ടാം ഭാര്യ നോങ് എലിനെ ഒരു മാർക്കറ്റിൽ വെച്ചാണ് കണ്ടത്. ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നി. ആദ്യഭാര്യയെക്കുറിച്ച് അറിഞ്ഞിട്ടും സോറോട്ടിനെ വിവാഹം കഴിക്കാൻ നോങ് സമ്മതിച്ചു. മൂന്നാം ഭാര്യയെ ആശുപത്രിയിൽ വെച്ചും ഇന്സ്റ്റഗ്രാം, ഫെയ്സ്ബുക്ക്, ടിക്ടോക് വഴി യഥാക്രമം നാലാമത്തെയും അഞ്ചാമത്തെയും ആറാമത്തെയും ഭാര്യമാരെയും കണ്ടെത്തി.

ഇത്രയുമായിട്ടും സോറോട്ടിന്റെ പ്രണയം അവസാനിച്ചില്ല. അമ്മയുമായി ക്ഷേത്രദർശനം നടത്തുമ്പോൾ ഏഴാം ഭാര്യയെയും പട്ടായയിൽ നാല് ഭാര്യമാരമായി അവധി ആഘോഷിക്കാനെത്തിയപ്പോൾ എട്ടാം ഭാര്യയെയും കണ്ടുമുട്ടി.തങ്ങൾ തമ്മിൽ ഇതുവരെയും വഴക്കിട്ടിട്ടില്ലെന്നും ഭർത്താവ് വളരെ നല്ല രീതിയിലാണ് തങ്ങളോട് പെരുമാറുന്നതെന്നുമാണ് യുവതികൾ പറയുന്നത്. “നമ്മൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കരുതലും പരിഗണനയും ഉള്ള മനുഷ്യൻ അദ്ദേഹമാണ്,” എട്ട് സ്ത്രീകളും ഒരേ സ്വരത്തിൽ പറയുന്നു. സോറോട്ടിന്‍റെ രണ്ട് ഭാര്യമാർ നിലവിൽ ഗർഭിണികളാണ്. ആദ്യ ഭാര്യയിൽ ഇദ്ദേഹത്തിന് ഒരു മകനും ഉണ്ട്. എട്ട് ഭാര്യമാർക്കൊപ്പം ഇദ്ദേഹം കഴിയുന്ന വീട്ടിൽ നാല് കിടപ്പുമുറികൾ മാത്രമാണ് ഉള്ളത്. ഒരു മുറിയിൽ രണ്ട് ഭാര്യമാർ വീതമാണ് ഉറങ്ങുന്നത്.

ഭർത്താവിനൊപ്പം കിടക്ക പങ്കിടുന്നതാകട്ടെ ഊഴമനുസരിച്ചും. ഈ രീതിയിലൊന്നും ഇവരിലാർക്കും ഒരു പരാതിയുമില്ല. തന്നോട് എപ്പോഴും സത്യസന്ധത പുലർത്താൻ ഭാര്യമാരോട് പറഞ്ഞതായി സോറോട്ട് അഭിമുഖത്തിനിടെ വെളിപ്പെടുത്തി.വേറെ ആളെ കിട്ടിയാൽ നേരെ തന്റെ അടുത്ത് വന്ന് പറയാനുള്ള സ്വാതന്ത്ര്യം താൻ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. പിരിയാൻ ആഗ്രഹിക്കുന്നുവെന്ന് ഉറപ്പുണ്ടോ എന്ന് അദ്ദേഹം ചോദിക്കും, അവർ ‘അതെ’ എന്ന് പറഞ്ഞാൽ, അവർക്ക് അവരുടെ വഴിക്ക് പോകാം, അത് ഇതുവരെ സംഭവിച്ചിട്ടില്ലെങ്കിലും.


Post a Comment

1 Comments

  1. നമ്മുടെ നാട്ടിലെ സ്ത്രീവിമോചനപ്രസ്ഥാനക്കാർ കണ്ട് പഠിക്കട്ടെ .

    ReplyDelete