Flash News

6/recent/ticker-posts

ബിൽഡിംഗ്‌ പെർമിറ്റിനുവേണ്ടിയുള്ള അപേക്ഷ പരിഗണിക്കപ്പെടുന്നില്ലഎന്ന തോന്നൽ ഉണ്ടോ..?

Views

ബിൽഡിംഗ്‌ പെർമിറ്റിനുവേണ്ടിയുള്ള അപേക്ഷ  പരിഗണിക്കപ്പെടുന്നില്ല
എന്ന തോന്നൽ ഉണ്ടോ..?
_________________________

മലയാളിയുടെ സ്വപ്നമാണ് വീട്. നിർമാണം തുടങ്ങുന്നതിന്റെ ആദ്യപടിയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും  പെർമിറ്റ്‌ എടുക്കേണ്ടതാണ്.  എന്തുകൊണ്ടോ ചില സ്ഥലങ്ങളിൽ പെർമിറ്റിനു വേണ്ടിയുള്ള അപേക്ഷ പരിഗണിക്കപ്പെടുവാൻ വളരെയേറെ ബുദ്ധിമുട്ടാണ്. എന്നാൽ ചട്ടപ്രകാരമല്ലാത്ത നിർമ്മാണത്തിന് അനുമതി ലഭിക്കുന്നുമുണ്ട്. ഒരു അപേക്ഷകന് സംബന്ധിച്ചടത്തോളം മാനസികവ്യഥ ഉണ്ടാക്കുന്ന കാര്യമാണിത്. ഇതിനെതിരായി പരാതി സമർപ്പിക്കാവുന്ന സർക്കാർ സംവിധാനമാണ് ചീഫ് ടൗൺ പ്ലാനറുടെ കീഴിലുള്ള വിജിലൻസ് സംവിധാനം.

ചട്ടപ്രകാരമുള്ള അപേക്ഷയ്ക്ക് അനുമതി ലഭിച്ചില്ലെങ്കിൽ നിങ്ങൾക്കും പരാതിപ്പെടാം. 

മേൽവിലാസം:-
The Chief Town Planner in-charge (Vigilance),
Vigilance Wing, Local Self Government Department
5th floor, Swaraj Bhavan,
Nanthancode, Kowdiar P.O.,
Trivandrum 695003

Contact Numbers
Chief Town Planner (Vig)
Direct line: 0471-2721772
Office: 0471-2723772

E-Mail.
ctplsgdvw@gmail.com

കേരള മുനിസിപ്പാലിറ്റി ബിൽഡിംഗ് റൂളുകളുടെയും കേരള പഞ്ചായത്ത് ബിൽഡിംഗ് റൂളുകളുടെയും പരിധിയിൽ വരുന്ന കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മേൽ കാണിച്ചിട്ടുള്ള വിജിലൻസ് വിഭാഗമാണ് അന്വേഷിക്കുന്നത്.

 തീർച്ചയായും ന്യായമായ പരാതിക്ക് പരിഹാരമുണ്ടാവും
........................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.




Post a Comment

0 Comments