Flash News

6/recent/ticker-posts

ഐഎന്‍എല്‍ പിളര്‍പിലേക്ക് വഹാബ് പക്ഷം; സംസ്ഥാന കൗണ്‍സില്‍ വിളിച്ച്‌ ഭാരവാഹികളെ പ്രഖ്യാപിച്ചു

Views


കോഴിക്കോട് : മാസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ ഐ എന്‍ എല്‍ ഔദ്യോഗികമായി പിളര്‍ന്നു.

പ്രൊഫ. എ പി അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റായി എ.പി അബ്ദുല്‍ വഹാബിനെയും ജന.സെക്രട്ട ഇന്‍ ചാര്‍ജായി നാസര്‍കോയ തങ്ങളെയും തെരഞ്ഞെടുത്തു. വഹാബ് ഹാജിയാണ് ട്രഷറര്‍.

ഈ മാസം 25 മുതല്‍ മാര്‍ച്ച്‌ 31 വരെ മെമ്ബര്‍ഷിപ്പ് ക്യാമ്ബയിന്‍ നടത്താന്‍ കൗണ്‍സില്‍ തീരുമാനിച്ചു. 25ന് വടകരയില്‍ ചേരുന്ന ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷനോടെ മെമ്ബര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ക്യാമ്ബയിന്‍ പൂര്‍ത്തിയാക്കി 31ന് മെമ്ബര്‍ഷിപ്പ് അടിസ്ഥാനത്തില്‍ സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്ന് പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നും ഐഎന്‍എല്‍ നേതാക്കള്‍ അറിയിച്ചു.

സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ട കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം തള്ളിക്കളഞ്ഞാണ് വഹാബ് പക്ഷം സംസ്ഥാന കൗണ്‍സില്‍ വിളിച്ചത്. 120 അംഗ സംസ്ഥാന കൗണ്‍സിലില്‍ 77 അംഗങ്ങളും 20 പോഷക സംഘടനാ നേതാക്കളും ഈ യോഗത്തില്‍ പങ്കെടുത്തു. ഇതോടെ ഭൂരിപക്ഷം തെളിയിച്ചതായി വഹാബ് പക്ഷം അവകാശപ്പെട്ടു.

ദേശിയ നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. കേരളത്തിന് പുറത്ത് ഒരു സംസ്ഥാനത്തും ഐ.എന്‍.എല്‍ ഇല്ലെന്നും ഇക്കാര്യം ദേശീയ പ്രസിഡന്റിനോട് സൂചിപ്പിച്ചതാണ് തനിക്കെതിരെ തിരിയാന്‍ കാരണമെന്നും അബ്ദുല്‍ വഹാബ് പറഞ്ഞു. ദേശീയ നേതൃത്വത്തിന്റെ പ്രധാന ജോലി ആളുകളെ പുറത്താക്കലാണ്. തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാത്രമായി ഐ.എന്‍.എല്‍ യോഗങ്ങള്‍ മാറിയെന്നും അബ്ദുല്‍ വഹാബ് വ്യക്തമാക്കി.

2018 മുതല്‍ ദേശീയ കമ്മിറ്റി എടുത്ത അച്ചടക്ക നടപടികളെ തള്ളിക്കളയുന്നതായി കൗണ്‍സില്‍ യോഗം പാസ്സാക്കിയ പ്രമേയത്തില്‍ വ്യക്തമാക്കി. ദേശീയ നേതൃത്വം പ്രഖ്യാപിച്ച അഡ്‌ഹോക്ക് കമ്മിറ്റിയേയും കൗണ്‍സില്‍ തള്ളി.



Post a Comment

1 Comments

  1. രണ്ടിൽ കുറഞ്ഞ ആളുകളുള്ള പാർട്ടികൾക്ക് പിളരണമെങ്കിൽ ഈർച്ചമില്ലുകാരുടെ സഹായം വേണ്ടിവരില്ലേ ?.

    ReplyDelete