Flash News

6/recent/ticker-posts

മലപ്പുറത്ത് ഒരു വയസുള്ള കുഞ്ഞിന് ബക്കറ്റിലെ വെള്ളത്തിൽ വീണ് ദാരുണാന്ത്യം

Views


മലപ്പുറം: നിലമ്പൂരിൽ പിഞ്ച് കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണുമരിച്ചു. നിലമ്പൂർ പാത്തിപ്പാറ തരിയക്കോടൻ ഇർഷാദിന്റെ ഒരു വയസുള്ള മകൾ ഇഷയാണ് ഇന്ന് 11 മണിക്കാണ് സംഭവം. കളിച്ചുകൊണ്ടിരുന്ന കുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണത് വീട്ടുകാർ ശ്രദ്ധിച്ചില്ല.

കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടില്ല. അര മണിക്കൂറിന് ശേഷമാണ് വീടിന് പുറത്തുള്ള ബക്കറ്റിൽ കുട്ടിയെ മുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത് തുടർന്ന് നിലമ്പൂരിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Post a Comment

0 Comments