Flash News

6/recent/ticker-posts

അന്യമതക്കാരനെ വിവാഹം കഴിച്ചാൽ പട്ടികജാതി/ പട്ടിക വിഭാഗം ജാതി സ്റ്റാറ്റസ് നഷ്ടപ്പെടുമോ..?

Views

അന്യമതക്കാരനെ വിവാഹം കഴിച്ചാൽ പട്ടികജാതി/ പട്ടിക വിഭാഗം ജാതി സ്റ്റാറ്റസ് നഷ്ടപ്പെടുമോ..?
_________________________

ജനന സർട്ടിഫിക്കറ്റിലും എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലും പട്ടികജാതി വിഭാഗം എന്ന് രേഖപ്പെടുത്തിയ  യുവതി ക്രിസ്ത്യൻ സമുദായ അംഗത്തെ വിവാഹം കഴിച്ചു.  ജോലി സംബന്ധമായി കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിച്ചപ്പോൾ ക്രിസ്ത്യൻ വിഭാഗക്കാരനെ വിവാഹം കഴിച്ചതിനാൽ  പട്ടിക വിഭാഗത്തിൽ പെട്ട വ്യക്തി എന്ന നിലയിലുള്ള കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് പരാതിക്കാരിക്ക് നിഷേധിച്ചു.

Kerala Scheduled Caste and Scheduled Tribes regulation of issue of community certificate act,1996 എന്ന നിയമത്തിൽ SC/ST വിഭാഗക്കാർക്ക് സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്

ഈ വിഷയവുമായി ബന്ധപ്പെട്ട് Ministry of Home Affairs 2/05/1975 ൽ സംസ്ഥാനങ്ങൾക്ക് നൽകിയ സർക്കുലറിൽ ജനനം കൊണ്ട്  പട്ടികജാതി പട്ടിക വിഭാഗക്കാരനായ ഒരു വ്യക്തി അന്യ സമുദായത്തിൽ വിവാഹ ബന്ധത്തിലേർപ്പെടുകയാണെങ്കിൽ  വിവാഹശേഷവും SC/ST വിഭാഗത്തിൽ തുടരുന്നതായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
SC/ST സമുദായ അംഗവുമായിട്ടുള്ള വിവാഹ ബന്ധത്തിലൂടെ അന്യ സമുദായ അംഗത്തിന് SC/ST ആനുകൂല്യങ്ങൾക്ക് അർഹത ഉണ്ടായിരിക്കില്ല.

സുപ്രീം കോടതി SUNITHA SINGH v. STATE OF UP എന്ന കേസിൽ ഒരു വ്യക്തിയുടെ ജാതിയും/ സമുദായവും നിശ്ചയിക്കപ്പെടുന്നത് അയാളുടെ ജനനമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
........................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.



Post a Comment

0 Comments