Flash News

6/recent/ticker-posts

കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷ

Views

ന്യൂഡല്‍ഹി: രാജ്യത്ത് വ്യോമഗതാഗതം ഉടന്‍ സാധാരണനിലയിലേക്ക് മടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള കടുത്തനിയന്ത്രണങ്ങളും അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള വിലക്കും മാര്‍ച്ച് അവസാനത്തോടെയോ ഏപ്രില്‍ ആദ്യ വാരത്തോടുകൂടിയോ പിന്‍വലിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് സി.എന്‍.ബി.സി ടി.വി18 റിപ്പോര്‍ട്ട് ചെയ്തു അതേസമയം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങള്‍ പുറത്തുവന്നിട്ടില്ല. 

ഇന്ത്യയിലേക്കുളള ഏതാനും അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള വിലക്ക് നിലവില്‍ ഫെബ്രുവരി 28 വരെയാണുള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് 23 മുതലാണ് ഇന്ത്യ അന്താരാഷ്ട്ര യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. അതേസമയം 2020 ജൂലൈ മുതല്‍ 40 രാജ്യങ്ങളുമായി എയര്‍ ബബിള്‍ സംവിധാനത്തില്‍ സ്‌പെഷ്യല്‍ ഫ്‌ളൈറ്റ് സര്‍വീസ് നടത്തിയിരുന്നു. 

വ്യോമമാര്‍ഗം വഴിയുള്ള അന്താരാഷ്ട്ര ചരക്ക് നീക്കത്തിന് വിലക്ക് ബാധകമല്ലായിരുന്നു. പ്രത്യേക അനുമതിയോടെ ചരക്ക് സര്‍വീസുകള്‍ തുടരുന്നുണ്ടായിരുന്നു.




Post a Comment

1 Comments

  1. പ്രതീക്ഷകളും പ്രത്യാശകളും അനവധിയാണ് . പക്ഷേ കോഴിക്കോടിനോടുള്ള ചിറ്റമ്മനയം ദില്ലിയിലെ പാദുഷമാർ അവധാനിപ്പിച്ചിട്ടു വേണ്ടേ സ്വപ്നങ്ങളും പ്രതീക്ഷകളും പ്രത്യാശകളും നടപ്പിലാവാൻ ?. കോഴിക്കോട് എയർപോർട്ട് ജനിക്കുന്നതിനും എത്രയോ പതിറ്റാണ്ടുകൾക്ക് മുമ്പേ കോഴിക്കോട് എയർപോർട്ടിന്റെ ശത്രുക്കൾ ജനിച്ച് വളർന്നു അവരുടെ യൗവനങ്ങളിൽ എത്തിയിരുന്നു . ഇന്ത്യയിലെ ഏറ്റവും കൂടുതൽ വരുമാനുള്ള രണ്ടാമത്തെ എയർപോർട്ടാണ് കോഴിക്കോട് എയർപോർട്ട് എങ്കിലും അവഗണന മാത്രമേ എല്ലാ സർക്കാറുകളിൽ നിന്നും ഈ എയർപോർട്ട് നേരിട്ടിട്ടുള്ളൂ . അടിയൻ ഒന്നാം ക്ലാസ്സിൽ പഠിച്ചിരുന്ന 1961 കാലം മുതലേ കേൾക്കാൻ തുടങ്ങിയതാണ് ഈ കോഴിക്കോട് വിമാനത്താവളത്തെ കുറിച്ചുള്ള ചർച്ചകളും മുറവിളികളും രോദനങ്ങളും ഉപജാപങ്ങളും . ഈ ചാത്തനെ പാരവെക്കാത്ത തമ്പുരാക്കന്മാരില്ല ഇന്ത്യാമഹാരാജ്യത്തിൽ . ഇന്ത്യയിൽ യൂസേഴ്സ് ഫീ പിരിച്ചു റൺവേ വലുതാക്കിയ ആദ്യത്തെയും , ഒരുപക്ഷേ അവസ്സാനത്തെയും സർക്കാരുടമയിലുള്ള ഏക വിമാനത്താവളവും കോഴിക്കോട് വിമാനത്താവളം തന്നെ . പാവപ്പെട്ട അനവധി പ്രവാസികൾ കഷ്ടപ്പെട്ടുണ്ടാക്കിയ അരിക്കാശിൽ നിന്നാണ് ആ യൂസേഴ്സ് ഫീ പിരിച്ചതും റൺവേ നിലം കൂട്ടിയതും അനവധി കഴുകന്മാർ കൊത്തിവലിച്ചു നക്കിത്തിന്നതും . അക്കാലത്തെ ഏറ്റവും വലിയ തമാശ കേൾക്കണോ ?. കോഴിക്കോട് എയർപോർട്ടിന്റെ റൺവേയിലൂടെ ഗൾഫിലേക്ക് വിമാനം കയറുന്ന 7500 ഇന്ത്യൻ രൂപക്ക് തുല്യമായ ദിർഹം ശമ്പളം വാങ്ങുന്ന ഒരു പ്രവാസിമൽസ്യത്തൊഴിലാളി യൂസേഴ്സ് ഫീ കൊടുത്താൽ മാത്രമേ വിമാനത്തിൽ കയറ്റുമായിരുന്നുള്ളൂ . പക്ഷേ അതേ റൺവേ ഉപയോഗിച്ച് ബോംബെക്കും ഡൽഹിക്കും പറന്ന് ഒരൊറ്റ ദിവസം കൊണ്ട് കോടികൾ സാമ്പാദിച്ചിരുന്ന ബിസിനസ്സ് രാജാക്കന്മാർക്കും രാഷ്ട്രീയത്തമ്പുരാക്കന്മാർക്കും ഒരൊറ്റ പൈസാ പോലും യൂസേഴ്സ് ഫീ കൊടുക്കേണ്ടതില്ലായിരുന്നു . ഈ യൂസേഴ്സ് ഫീ തുടങ്ങിവെച്ചതോ ?. പട്ടിണിപ്പാവങ്ങളുടെ പാർട്ടിനേതാവായ സഖാവ് . ഏറമ്പാല കൃഷ്ണൻ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം മുഖ്യരക്ഷാധികാരി ആയിരുന്നുകൊണ്ടും . നായനാർ സഖാവിന്റെ മനസ്സിൽപ്പോലുമുള്ള പാവപ്പെട്ടവരോടും പണക്കാരോടുമുള്ള സ്നേഹാതിരേകത്തിന്റെ വ്യത്യാസം അന്നാണ് മലബാറുകാരായ പ്രവാസികൾക്ക് വ്യക്തമായി മനസ്സിലായത് . എല്ലാ കമ്യുണിസ്റ്റ് നേതാക്കന്മാരും പണമുള്ളവന്റെ ഭാഗത്തേ നിൽക്കൂ എന്ന് അരിയാഹാരം ശീലമുള്ള ആയിരക്കണക്കിന് പ്രവാസികൾ അന്ന് തീർത്തും മനസ്സിലാക്കി . മലബാറിലെ പ്രവാസികൾ മാത്രം മനസ്സിലാക്കിയ കമ്യുണിസ്റ്റുകാരന്റെ പ്രവാസിസ്നേഹത്തിന്റെ ചരിത്രം കൂടിയാണത് .

    ReplyDelete