മലപ്പുറം : നവീകരിച്ച പട്ടർകടവ് - ഒറുംകടവ് - എൻ.കെ പടി തൂക്കുപാലം പി.ഉബൈദുള്ള എം എൽ എ ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു.
2018 ലെ മഹാപ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച പാലത്തിന്റെ ശോചനീയാവസ്ഥ ആറുമാസം മുമ്പ് പോപ്പുലർ ന്യൂസ് വീഡിയോ സഹിതം വാർത്തയാക്കി ജനങ്ങളിലേക്കെത്തിച്ചിരുന്നു.
"പട്ടർകടവ് - ഒറും കടവ് പാലം; ഈ പാലം കടക്കുവോളം നാരായണ" എന്ന തലക്കെട്ടോടെയാണ് അന്ന് വാർത്ത നൽകിയിരുന്നത്. വാർത്ത കണ്ട് പ്രദേശവാസികൾ പലരും പോപ്പുലർ ന്യൂസിന് അഭിനന്ദനമറിയിച്ചു. വാർത്ത ജനങ്ങൾ ഏറ്റെടുത്തതോടെ മലപ്പുറം മണ്ഡലം എംഎൽഎയും മലപ്പുറം നഗരസഭാധ്യക്ഷനും മറ്റു പ്രമുഖരും തൊട്ടടുത്ത ദിവസം തന്നെ പാലം സന്ദർശിച്ച് നവീകരണ ചർച്ച നടന്നു. തുടർന്ന് മാസങ്ങൾക്ക് ശേഷം പാലം നവീകരണ പ്രവൃത്തി തുടങ്ങി. മലപ്പുറം നഗരസഭാധ്യക്ഷൻ മുജീബ് കാടേരിയുടെ സമർത്ഥമായ ഇടപെടൽ കൊണ്ടാണ് അതിവേഗം പണി
Video
പൂർത്തീകരിക്കാനായത്. തകർന്ന തൂക്കുപാലം എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 45 ലക്ഷം രൂപ ചിലവഴിച്ചാണു നവീകരിച്ചത്. മലപ്പുറം നഗരസഭയിലെ പട്ടർകടവിനെയും കോ ഡൂർ പഞ്ചായത്തിലെ എൻ.കെ പടിയേയും ബന്ധിപ്പിക്കുന്ന തൂക്കു പാലം തകർന്നത് മൂലം ഏറെ ചുറ്റിയാണ് ജനങ്ങൾ സഞ്ചരിച്ചിരുന്നത്. ദിവസവും നൂറോളം ജനങ്ങളുടെ ആശ്രയമായിരുന്നു ഈ പാലം. പാലം നവീകരണ പ്രവൃത്തിയോടൊപ്പം കുളികടവും നിർമ്മിച്ചിട്ടുണ്ട്.
നഗരസഭാധ്യക്ഷൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. കോഡൂർ പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കൽ, നഗരസഭാ സ്ഥിരസമിതി അധ്യക്ഷരായ മറിയുമ്മ, ഷരീഫ് കോണോത്തൊടി, പി.കെ. അബ്ദുൽ ഹക്കീം, സിദ്ദീഖ് നൂറേങ്ങൽ, കൗൺസിലർമാരായ സജീർ കളപ്പാടൻ, സി.പി. ആയിഷാബി, കെ.മഹ്മൂദ്, പഞ്ചായത്ത് അംഗങ്ങളായ സി.കെ.നീലകണ്ഠൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.സലീന, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ടി.അബ്ദുൽ ബഷീർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിച്ചു.
0 Comments