Flash News

6/recent/ticker-posts

റാസൽഖൈമയിൽ മലയിൽ കുടുങ്ങിയ ഏഴുപേരെ ഹെലികോപ്റ്റർ വഴി രക്ഷപ്പെടുത്തി പോലീസ്

Views റാസൽഖൈമയിലെ വാദി ഖദാഅയിലെ മലയോരമേഖലയിൽ വഴിതെറ്റി മലയിൽ കുടുങ്ങിയ ഏഴു പേരെ ഹെലികോപ്റ്റർ വഴി രക്ഷപ്പെടുത്തി റാസൽഖൈമ പോലീസ്. സാഹസികത പ്രകടിപ്പിക്കാൻ മലയിൽ കയറി ഇവർ തിരിച്ചിറങ്ങാൻ കഴിയാതെ മലയിൽ പെട്ടു പോവുകയായിരുന്നു. സാധാരണ വാഹനങ്ങൾക്ക് എത്തിപ്പെടാൻ കഴിയാത്ത ദുർഘടമായ മലയിടുക്കുകളിൽ ആണ് ഏഷ്യൻ രാജ്യക്കാരായ സഞ്ചാരികൾ പെട്ടു പോയത്. കുട്ടികളടക്കമുള്ള ഇവർ രക്ഷാപ്രവർത്തകർ എത്തിയപ്പോൾ അവശരായിരുന്നു. ആവശ്യമായ സഹായങ്ങൾ നൽകിയാണ് ഇവരെ തിരിച്ചിറക്കിയത്. ദുർഘടമായ മലയോരമേഖലകളിൽ ഉയർന്ന താപനിലയുള്ള സമയത്ത് സാഹസ പ്രവർത്തനങ്ങൾക്ക് മുതിരരുതെന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പോലീസ് എയർ വിങ് മേധാവിയും വൈമാനികനുമായ കേണൽ സഈദ് റാഷിദ് യമാഹി അറിയിച്ചു


Post a Comment

0 Comments