Flash News

6/recent/ticker-posts

ഒരിക്കൽ രജിസ്റ്റർ ചെയ്ത പ്രമാണം റദ്ദാക്കുവാൻ സാധിക്കുമോ..?

Views


ഒരിക്കൽ രജിസ്റ്റർ ചെയ്ത പ്രമാണം റദ്ദാക്കുവാൻ സാധിക്കുമോ..?
_________________________


താഴെ വിവരിക്കുന്ന സാഹചര്യങ്ങളിൽ രജിസ്റ്റർ ചെയ്ത പ്രമാണം റദ്ദാക്കുവാൻ സാധിക്കും.

1. പ്രമാണം റദ്ദാക്കാൻ വേണ്ടിയുള്ള സിവിൽ കോടതി ഉത്തരവിലൂടെ

2. ആദ്യ പ്രമാണം വഴി വസ്തുവകകൾ ലഭിച്ച വ്യക്തി തിരിച്ചു പ്രമാണം രജിസ്റ്റർ ചെയ്യുന്നതിലൂടെയും, പ്രതിഫലത്തിന്റെ കാര്യം ആധാരത്തിൽ പ്രതിപാദിക്കുകയും, അത്‌ പൂർത്തീകരിക്കുകയും ചെയ്യാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇരു കക്ഷികളുടെ സമ്മതത്തോടുകൂടിയും.

3. ആൾമാറാട്ടം വഴി വസ്തു രെജിസ്ട്രേഷൻ നടത്തിയെന്ന സംഗതിയിൽ അറിവ് ലഭിക്കുകയും, അത്തരം പ്രമാണം മറ്റൊരു വ്യക്തിയുടെ താല്പര്യങ്ങൾക്ക് ഹാനികരമാണെന്നും  അന്വേഷണത്തിൽ  ബോധ്യപ്പെട്ടാൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ എന്ന സ്ഥാനത്തിൽ കുറയാത്ത  അധികാരിക്ക് രജിസ്റ്റർ ചെയ്ത ആധാരം റദ്ദാക്കാനുള്ള അധികാരം ഉണ്ട്.

4.  നടപടികൾ പൂർത്തീകരിക്കാതെ സർക്കാർ വക ഭൂമിയുടെ ആധാരം രജിസ്റ്റർ ചെയ്യപ്പെട്ടാൽ, കളക്ടറുടെ റിപ്പോർട്ടിന്മേൽ രജിസ്ട്രേഷൻ ഐജിക്ക് പ്രമാണം റദ്ദാക്കുവാൻ സാധിക്കും.
........................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.




Post a Comment

0 Comments