Flash News

6/recent/ticker-posts

വസ്തു രജിസ്ട്രേഷന് ROR നിർബന്ധമാണോ..?

Views


വസ്തു രജിസ്ട്രേഷന് ROR നിർബന്ധമാണോ?
_________________________

അടിയന്തര പ്രാധാന്യമുള്ള ചെലവുകൾ നടത്തുവാനാണ് ഉടമ വസ്തു വിൽക്കുന്നത്. ചിലപ്പോൾ റവന്യൂ അധികാരികളിൽ നിന്ന് ROR (RECORD OF RIGHTS) ലഭിച്ചാൽ മാത്രമേ വസ്തുവിന്റെ രജിസ്ട്രേഷൻ സാധ്യമാവൂ. വസ്തു വാങ്ങാൻ തയ്യാറായി വന്നിരിക്കുന്ന വ്യക്തി ROR സർട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ കാത്തുനിൽക്കാൻ തയ്യാറാവണമെന്നില്ല.

രജിസ്ട്രേഷൻ ആക്ട് 1908 സെക്ഷൻ 17 പ്രകാരം നിലവിലെ നിയമം ഭേദഗതി ചെയ്യാതെ  രജിസ്ട്രാർക്ക് വസ്തു രജിസ്ട്രേഷന് വേണ്ടി ROR വേണമെന്ന് നിർബന്ധിക്കുവാനും സാധിക്കില്ല.

കേരള രജിസ്ട്രേഷൻ റൂൾസ്‌ 27, 28, 29, 30, 30A, 36 & 37, കേരള റെക്കോർഡ് ഓഫ് റൈറ്റ് ആക്ട്, 1968 സെക്ഷൻ 10, 3 പ്രകാരം ROR സർട്ടിഫിക്കറ്റ് MANDATORY അല്ല. ROR സർട്ടിഫിക്കറ്റ് ഇല്ലാതെ രജിസ്ട്രേഷന് വേണ്ടി ഹാജരാക്കിയ പ്രമാണം നിരസിക്കാനുള്ള അധികാരപരിധി രജിസ്ട്രാർക്ക് ഇല്ലാത്തതുമാകുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഹൈ കോടതി വിധി നിലവിലുണ്ട്.
........................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.




Post a Comment

0 Comments