Flash News

6/recent/ticker-posts

തിരൂരങ്ങാടി സ്വദേശി ഹൃദയാഘാതം മൂലം സൗദിയിൽ മരണപ്പെട്ടു.

Views

ജിദ്ദ : തിരൂരങ്ങാടി ചെമ്മാട് കല്ലൂപറമ്പില്‍ പരേതനായ മുഹമ്മദിന്റെ മകന്‍ ഹുസൈന്‍ കല്ലൂപ്പറമ്പന്‍ (55) ഹൃദയാഘാതം മൂലം ജിദ്ദയില്‍ നിര്യാതനായി. ഒ.ഐ.സി.സി ജിദ്ദ തിരുരങ്ങാടി മണ്ഡലം പ്രസിഡന്റായിരുന്നു. 30 വര്‍ഷത്തോളമായി സൗദിയിലുള്ള ഇദ്ദേഹം വാന്‍ സെയില്‍മാന്‍ ആയി ജോലി നോക്കുകയായിരുന്നു. ഭാര്യ: ആരിഫ.  മക്കള്‍: ആഫിയ, അന്‍സിലത്ത്, ഹുസ്‌ന നസ്‌റിന്‍,  മുഹമ്മദ് ഇബ്രാഹിം, മുഹമ്മദ്് സയാന്‍. ഒഐസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സിദ്ദീഖ് കല്ലൂപ്പറമ്പന്‍ (റിയാദ്) സഹോദരനാണ്. മരണ വവിരമറിഞ്ഞ് സിദ്ദീഖ് ജിദ്ദയിലെത്തിയിട്ടുണ്ട്. മൃതദേഹം മക്കയില്‍ മറവ് ചെയ്യാനുള്ള നടപടികളുമായി കെ.എം.സി.സി-ഒ.ഐ.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്


Post a Comment

0 Comments