Flash News

6/recent/ticker-posts

കേരളത്തിൽ 1095 ദിവസം,1065 കൊലപാതകം

Views
കേരളത്തിൽ 1095 ദിവസം,
1065 കൊലപാതകം




തിരുവനന്തപുരം :-ചോര മണം മാറാത്ത നാടായി കേരളം മാറി. എല്ലാ ദിവസവും കൊലപാതക വാർത്തകൾ നിറയുകയാണ്. കൊലപാതകങ്ങൾ ആവർത്തിക്കുമ്പോഴും ആഭ്യന്തര വകുപ്പിന് അനക്കമില്ല. സംസ്ഥാനത്ത് മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 1065 പേരാണ്. ശരിക്കും പറഞ്ഞാൽ 1095 ദിവസത്തിനുള്ളിൽ 1065 കൊലപാതകം നടന്നു. ഇവയിൽ, 83 പേർ സംഘടിത ആക്രമണങ്ങളിലാണ് കൊല്ലപ്പെട്ടത്. ഭരണസിരാ​​കേന്ദ്രം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ കൊലപാതകങ്ങൾ നടന്നത്._

_2019 മുതൽ 2022 വരെ മാർച്ച് വരെയുള്ള കണക്കാണിത്. ഇക്കാലത്ത് സംസ്ഥാനത്ത് 1065 പേർ കൊല്ലപ്പെട്ടു. മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടി പ്രകാരം 2019 ൽ 319 പേരും 2020 ൽ 318 പേരും 2021 ൽ 353 പേരും കൊല്ലപ്പെട്ടു._

_2022 മാർച്ച് വരെയുള്ള സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 75 പേരാണ്. തിരുവനന്തപുരം റൂറൽ പൊലീസ് പരിധിയിലാണ് കൂടുതൽ പേർ കൊലകത്തിക്ക് ഇരയായത്. 107 പേർ. കൂടുതൽ കൊലപാതക കേസുകൾ രജിസ്റ്റർ ചെയ്തതും ഇവിടെ തന്നെ._


Post a Comment

0 Comments