Flash News

6/recent/ticker-posts

ഇന്ധനവില ഇന്നും വർധിപ്പിച്ചു; സംസ്ഥാനത്ത് പെട്രോൾ വില 115 കടന്നു

Views


രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസൽ ലിറ്ററിന് 85 പൈസയുമാണ് വർധിപ്പിച്ചത്. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 113.02 രൂപയും ഡീസൽ ലിറ്ററിന് 99.98 രൂപയുമായി. 

തിരുവനന്തപുരത്ത് പെട്രോൾ വില 115.01 രൂപയും ഡീസൽ വില 101.83 രൂപയുമായി. കോഴിക്കോട് പെട്രോളിന് 113.20 രൂപയും ഡീസലിന് 100.18 രൂപയുമായി. പത്ത് ദിവസത്തിനിടെ പെട്രോൾ ലിറ്ററിന് 8.71 രൂപയും ഡീസലിന് 8.42 രൂപയുമാണ് വർധിച്ചത്.



Post a Comment

0 Comments