Flash News

6/recent/ticker-posts

മെയ് മാസത്തിൽ 11 ദിവസം ബാങ്കുകൾ അടച്ചിടും; അവധി ദിനങ്ങൾ അറിയാം

Views
ബാങ്ക് ഇടപാടുകൾ നടത്താത്തവർ ചുരുക്കമായിരിക്കും. ഭൂരിഭാഗം പേർക്കും ബാങ്ക് ഇടപാടുകൾ  നിത്യജീവിതത്തിന്റെ ഭാഗമാണ്. പണം നിക്ഷേപിക്കാനും വലിയ തുകകൾ പിൻവലിക്കാനുമെല്ലാം  ഇന്നും ബാങ്കിനെയാണ് പലരും ആശ്രയിക്കുക. ഓൺലൈൻ ഇടപാടുകൾ വന്നെങ്കിലും ഇഎംഐകൾ  വായ്പ പലിശകൾ എന്നിവ അടയ്ക്കാനായി ബാങ്കിൽ നേരിട്ടെത്തുന്നവരും കുറവല്ല.  ഇങ്ങനെയുള്ള ഇടപാടുകൾക്ക് പലപ്പോഴും കാലാവധികൾ ഉണ്ടാകാറുമുണ്ട്. അതിനാൽ തന്നെ ഒരു ഇടപാട് നടത്തേണ്ട അവസാന ദിവസം ബാങ്കിൽ ചെല്ലുമ്പോൾ, ബാങ്ക് അടഞ്ഞുകിടക്കുകയാണെങ്കിലോ? പണി പാളുക തന്നെ ചെയ്യും. മെയ് ആരംഭിക്കാൻ പോകുകയാണ്. ബാങ്കുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രധാനപ്പെട്ട ഇടപാടുകൾ പൂർത്തിയാക്കാൻ ഉണ്ടെങ്കിൽ തീർച്ചയായും ബാങ്ക് അവധി ദിനങ്ങൾ  അറിഞ്ഞിരിക്കുക. 2022 മെയ് മാസത്തിൽ  രാജ്യമാകെ ഒട്ടേറെ അവധികളാണ് ബാങ്കുകൾക്ക് ഉള്ളത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾക്ക് വിധേയമായി രാജ്യത്തെ സ്വകാര്യ ബാങ്കുകൾക്കും വിദേശ ബാങ്കുകൾക്കും സഹകരണ ബാങ്കുകൾക്കും റീജണൽ ബാങ്കുകൾക്കും ഒപ്പം പൊതുമേഖലാ ബാങ്കുകൾക്കും നിശ്ചിത ദിവസങ്ങളിൽ അവധി അനുവദിച്ചിട്ടുണ്ട്. മെയ് മാസത്തിൽ ബാങ്കുകൾക്ക് 11 ദിവസമാണ് അടഞ്ഞു കിടക്കുക.  ഓരോ സംസ്ഥാനത്തും ബാങ്ക് അവധി ദിവസങ്ങളിൽ മാറ്റമുണ്ടാകും.
മെയ് മാസത്തിലെ ബാങ്ക് അവധികളിൽ അഞ്ച് ഞായറും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഉൾപ്പെടുന്നു. ഒപ്പം മറ്റ് ആഘോഷ അവധികളും. അതേസമയം ബാങ്ക് അവധി ദിവസങ്ങളിലും ഉപഭോക്താക്കൾക്ക് ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കാനാകും.
 *2022 മെയ് മാസത്തിൽ ബാങ്ക് അവധികള്‍*

 *മെയ് 1 - ഞായർ (അഖിലേന്ത്യ ബാങ്ക് അവധി)* 

 *മെയ് 2 - തിങ്കൾ - റംസാൻ - ഈദ് (കേരളത്തിൽ ബാങ്ക് അവധി)*

 *മെയ് 3 - ചൊവ്വ - പരശുരാമ ജയന്തി/ റംസാൻ - ഈദ്/ ബസവ ജയന്തി/അക്ഷയ തൃതീയ (കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളിലെ ബാങ്കുകൾക്ക് അവധി)*

*മെയ് 8 - ഞായർ - അഖിലേന്ത്യ ബാങ്ക് അവധി)* 

 *മെയ് 9 - തിങ്കൾ - രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനം (പശ്ചിമ ബംഗാളിലെ  ബാങ്കുകൾക്ക് അവധി* )

 *മെയ് 8 - ഞായർ - അഖിലേന്ത്യ ബാങ്ക് അവധി)* 

 *മെയ് 9 - തിങ്കൾ - രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനം (പശ്ചിമ ബംഗാളിലെ  ബാങ്കുകൾക്ക് അവധി* )
 
*മെയ് 14 - ശനി - (അഖിലേന്ത്യ ബാങ്ക് അവധി)* 

 *മെയ് 15 - ഞായർ -  (അഖിലേന്ത്യ ബാങ്ക് അവധി)* 

മെയ് 16 - തിങ്കൾ - ബുദ്ധ പൂർണിമ [ത്രിപുര, ബേലാപൂർ, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ജമ്മു, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ന്യൂഡൽഹി ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ശ്രീനഗർ എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും]*

 *മെയ് 22 - ഞായർ - (അഖിലേന്ത്യ ബാങ്ക് അവധി) മെയ് 28 - ശനി - (അഖിലേന്ത്യ ബാങ്ക് അവധി) മെയ് 29 - ഞായർ - (അഖിലേന്ത്യ ബാങ്ക് അവധി)* 


Post a Comment

0 Comments