Flash News

6/recent/ticker-posts

വധ​ഗൂഢാലോചന കേസ്: 12 നമ്പറുകളിലേക്കുള്ള ചാറ്റുകള്‍ തിരിച്ചെടുക്കാനാകാത്ത വിധം നീക്കി ദിലീപ്.;​നീക്കിയ ചാറ്റുകളില്‍ ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിയുടെ സംഭാഷണവും

Views


കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥരെ വധിക്കാന്‍ ​ഗൂഢാലോചന നടത്തിയ കേസില്‍ 12 പേരുമായുള്ള സംഭാഷണം തിരിച്ചെടുക്കാനാകാത്ത വിധം നീക്കി ദിലീപ്.

ഐ ഫോണിലെ ചാറ്റുകളാണ് തിരിച്ചെടുക്കാനാകാത്ത വിധം നീക്കിയത്. നീക്കിയ ചാറ്റുകളില്‍ ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിയുടെ സംഭാഷണവും ഉണ്ട്.

ഇതോടെ ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ സി ഇ ഒ ഗാലിഫും സംശയ നിഴലിലായി. ഫോണുകള്‍ കോടതിക്ക് കൈമാറുന്നതിന് തൊട്ടു മുന്‍പായിരുന്നു ഇതെന്നും കണ്ടെത്തിയിട്ടുണ്ട്. ദുബായില്‍ ബിസിനസ് നടത്തുകയാണ് ഗാലിഫ്.

കോടതി ഉത്തരവ് അനുസരിച്ച്‌ മൊബൈല്‍ ഫോണുകള്‍ കോടതിയ്ക്ക് കൈമാറും മുമ്ബ് 12 നമ്ബറുകളിലേക്ക് ഉള്ള ചാറ്റുകളാണ് ദീലീപ് നീക്കിയത്. വീണ്ടെടുക്കാന്‍ കഴിയാത്തവിധം ഈ ചാറ്റുകള്‍ മാറ്റിയതില്‍ ദുരൂഹത ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് നി​ഗമനം.

ദുബായില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫര്‍, ദുബായിലെ സാമൂഹിക പ്രവര്‍ത്തകന്‍ തൃശൂര്‍ സ്വദേശി നസീര്‍, ദിലീപിന്റെ അളിയന്‍ സൂരജ് എന്നിവരുമായുള്ള വാട്സ്‌ആപ്പ് ചാറ്റുകളും നശിപ്പിച്ചതില്‍ ഉണ്ട്



Post a Comment

0 Comments