Flash News

6/recent/ticker-posts

സന്തോഷ്‌ ട്രോഫി ഫുട്‌ബോളിനുള്ള കേരള ടീമിനെ 12 ന്‌ കോഴിക്കോട്ട്‌ പ്രഖ്യാപിക്കും.

Views


 സന്തോഷ്‌ ട്രോഫി: കേരള ടീം 12 ന്‌

മലപ്പുറം: സന്തോഷ്‌ ട്രോഫി ഫുട്‌ബോളിനുള്ള കേരള ടീമിനെ 12 ന്‌ കോഴിക്കോട്ട്‌ പ്രഖ്യാപിക്കും. ടീമിന്റെ പരിശീലനം കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ പുരോഗമിക്കുന്നു. 30 പേരാണ്‌ ക്യാമ്പിലുള്ളത്‌. അന്തിമ ടീമിൽ 20 അംഗങ്ങളാണുണ്ടാകുക. ബിനോ ജോർജാണ്‌ മുഖ്യപരിശീലകൻ.

മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ്‌ മത്സരങ്ങൾ. 16ന്‌ രാത്രി എട്ടിന്‌ പയ്യനാട്‌ സ്‌റ്റേഡിയത്തിലാണ്‌ കേരളത്തിന്റെ ആദ്യ കളി. എതിരാളി രാജസ്ഥാനാണ്‌. 18ന്‌ പശ്‌ചിമ ബംഗാൾ, 20ന്‌ മേഘാലയ, 22ന്‌ പഞ്ചാബ് എന്നിവരുമായും കേരളം ഏറ്റുമുട്ടും.
 
ഗുജറാത്ത്‌, കർണാടകം, ഒഡിഷ, സർവീസസ്‌, മണിപ്പുർ ടീമുകളാണ്‌ ബി ഗ്രൂപ്പിലുള്ളത്‌. ഇരു ഗ്രൂപ്പുകളിൽനിന്നും ആദ്യ രണ്ട്‌ സ്ഥാനത്തെത്തുന്ന ടീമുകൾ സെമിയിലെത്തും. 28നും 29നും രാത്രി എട്ടിനാണ്‌ സെമിഫൈനൽ.
ഫൈനൽ മെയ്‌ രണ്ടിന്‌ രാത്രി എട്ടിന്.



Post a Comment

0 Comments