ദുബൈ: ദുബൈ നാദിൽ ഷിബ പാർക്കിൽ വെച്ച് കോട്ടക്കൽ പറപ്പൂർ ഇസ്ലാമിയ കോളേജ് 2001 - 2002 ബാച്ചിലെ പൂർവവിദ്യാർത്ഥികൾ കടലോളം എന്ന മാഗസിൻ പ്രകാശനവും പ്രൗഢഗംഭീരമായ ഇഫ്താർ വിരുന്ന് ഒരുക്കി.
2000 ബാച്ചിലെ താരങ്ങളായ നിസാർ അഹമ്മദ് ഒളകരയും, മുഹ്യുദ്ധീനും സബീൽ പരവക്കാലും മാഗസിൻ കമ്മിറ്റി ബോർഡ് അംഗങ്ങളായ.. നെജീബ് മുല്ലപ്പള്ളി, ഷാഫി കരിമ്പനക്കൽ, ഷാക്കിർ ചെമുക്കൻ ഉസ്മാൻ പാമങ്ങാടൻ എന്നിവരും ചേർന്ന് പ്രകാശനം ചെയ്തു.
ഐമൻ എടവത്തിന്റെ കിറാഹതോട് തുടങ്ങിയ പ്രോഗ്രാമിൽ അൽ അൻസാരി പ്രൊജക്റ്റ് മാനേജർ മൻസൂർ മുറകത്ത് , ഫൈസൽ റാസൽഖൈമ, നിസാർ ദുബായ്, നിയാസ് ഷാർജാ, എന്നിവർ മുഖ്യാതിഥിയായി പങ്കെടുത്ത പ്രോഗ്രാമിൽ, Pico UAE സെക്രട്ടറി സബീൽ കോട്ടക്കൽ, അക്ബർ എടവത്ത്,, സജീർ, സലാഹുദീൻ , നജ്മുദ്ധീൻ, മുഹ്സിൻ PT എന്നിവർ സംസാരിച്ചു.
ഇവരോടൊപ്പം കോട്ടക്കൽ പറപ്പൂർ ഇസ്ലാമിയ കോളേജ് 2001 - 2002 ബാച്ചിലെ പൂർവവിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും കുട്ടികളും ഒത്തുചേർന്നു. പ്രൗഢഗംഭീരമായ ഇഫ്താർ സംഗമത്തിൽ, Pico UAE ഷാഫി കരിമ്പ നക്കൽ പ്രസിഡണ്ട് അധ്യക്ഷതവഹിച്ചു.
റുബീന അക്ബർ, നിഷിദ സജീർ , സൽഹ ഷാക്കിർ, സുമയ്യ ഉസ്മാൻ, ഖദീജ, നജെറീന സബീൽ, എന്നിവർ ഇഫ്താർ സംഗമത്തിന് ആശംസകൾ നേർന്നു, ഷാക്കിർ ചെമ്മുക്കൻ സ്വാഗതവും, ഉസ്മാൻ പാമങ്ങാടൻ നന്ദിയും പറഞ്ഞു.
0 Comments