Flash News

6/recent/ticker-posts

2030 ൽ രണ്ട് തവണ റമളാൻ വിരുന്നെത്തും

Views

റിയാദ്- 2030 ല്‍ രണ്ട് പ്രാവശ്യം റമദാന്‍ നോമ്പ് അനുഷ്ഠിക്കേണ്ടിവരുമെന്ന് സൗദി ജ്യോതിശാസ്ത്രജ്ഞന്‍ ഖാലിദ് അല്‍സആഖ് വ്യക്തമാക്കി. ഇത് ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരമാണെന്നും ഹിജ്‌റ കലണ്ടര്‍ പ്രകാരമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഓരോ 33ത്തെ വര്‍ഷവും ഇങ്ങനെ സംഭവിക്കും. 1965, 1997 വര്‍ഷങ്ങളില്‍ ഇപ്രകാരം റമദാന്‍ ആവര്‍ത്തിച്ചു. 2030ലും 2063ലും ആവര്‍ത്തിക്കും. ഹിജ്‌റ 1451ലെ റമദാന്‍ മാസം 2030 ജനുവരി അഞ്ചിനും 1452ലെ റമദാന്‍ 2030 ഡിസംബര്‍ 26നുമാണ് ആരംഭിക്കുക. അഥവാ 2030 ല്‍ 36 ദിവസത്തെ നോമ്പുണ്ടാകും. 1443 മുതല്‍ 1446 വരെയുളള റമദാന്‍ മാസം വസന്തകാലത്തും 1447 മുതല്‍ 1450 വരെ ശൈത്യകാലത്തുമായിരിക്കും.


Post a Comment

0 Comments